ജനവിശ്വാസം നേടാന്‍ ഇടതുപക്ഷം ജനങ്ങളിലേക്ക് ഇറങ്ങുകയല്ലാതെ മറ്റ് കുറുക്കുവഴികളില്ല: വി എസ് അച്യുതാനന്ദന്‍

single-img
8 June 2019

തെരഞ്ഞെടുപ്പിലൂടെ മത-വര്‍ഗ്ഗീയ ശക്തികള്‍ രാഷ്ട്രീയമായി മുന്നേറുമ്പോള്‍ പരാജയ കാരണങ്ങളില്‍ തൊടുന്യായം കണ്ടെത്താതെ ശരിയായ കാരണത്തെക്കുറിച്ച് ഇടതുപക്ഷം ആത്മപരിശോധന നടത്തണമെന്ന് വിഎസ് അച്യുതാനന്ദന്‍. ഇടതുപക്ഷം തോല്‍വിയുടെ കാരണങ്ങളില്‍ ആത്മപരിശോധന നടത്തേണ്ട സമയം അതിക്രമിച്ചു. ജനങ്ങളുടെ വിശ്വാസം നേടാന്‍ ഇടതുപക്ഷം ജനങ്ങളിലേക്ക് ഇറങ്ങുകയല്ലാതെ മറ്റ് കുറുക്കുവഴികളില്ലെന്നും വിഎസ് പറഞ്ഞു.

രാജ്യത്ത് ഇടതുപക്ഷത്തിന് ഇനിയും ഭാവിയില്ലെന്ന സഹയാത്രികരുടെ വിലാപം തെറ്റായ ബോധമാണ്. ശബരിമല യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിലപാടിനെതിരെ തെറ്റായി പൊതുവിലയിരുത്തല്‍ ഉണ്ടായ സാഹചര്യവും ഗൗരവകരമായി കാണണമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ജനാധിപത്യവും മതേതരത്വവും ഭീഷണി നേരിടുമ്പോള്‍ അതിനെ നേരിടാന്‍ ഇടതുപക്ഷത്തിന് ഉത്തരവാദിത്വമുണ്ട്. ഇതിന് മുന്‍പും വര്‍ഗ്ഗീയ ഭീഷണി ഉണ്ടായിട്ടുണ്ടെങ്കിലും ഇപ്പോള്‍ അവസ്ഥ ഉത്കണ്ഠാ ജനകമാണെന്നും വര്‍ഗ്ഗീയതയെ നേരിടാന്‍ ഇടതുപക്ഷമല്ലാതെ മറ്റാരാണ് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു.