14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയ രംഗത്തേയ്ക്ക്; ‘ശുഭരാത്രി’യിലെ നാദിര്‍ഷയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു

single-img
8 June 2019

വ്യാസന്‍ കെ.പിയുടെ സംവിധാനത്തില്‍ ദിലീപ് നായകനാകുന്ന ശുഭരാത്രി എന്ന ചിത്രത്തിലൂടെ നാദിര്‍ഷ അഭിനയ രംഗത്തേക്കു മടങ്ങി എത്തുന്നു. നീണ്ട 14 വര്‍ഷത്തോളമായി അഭിനയത്തില്‍ നിന്ന് വിട്ടുനിന്ന ശേഷമാണ് നാദിര്‍ഷ വീണ്ടും നടന്റെ കുപ്പായമണിഞ്ഞിരിക്കുന്നത്.

Doante to evartha to support Independent journalism

ചിത്രത്തിലെ നാദിര്‍ഷയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിത്രത്തില്‍ സിദ്ധിഖിന്റെ മകന്റെ റോളിലാണ് നാദിര്‍ഷ എത്തുക. ഷാനവാസ് എന്നാണ് നാദിര്‍ഷയുടെ കഥാപാത്രത്തിന്റെ പേര്. ഏറെ നിരൂപക പ്രശംസ നേടിയ ‘അയാള്‍ ജീവിച്ചിരിപ്പുണ്ട’് എന്ന ചിത്രത്തിനു ശേഷം വ്യാസന്‍ കെ.പി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ശുഭരാത്രി.

അനു സിത്താരയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. നെടുമുടി വേണു, സായികുമാര്‍, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, ഹരീഷ് പേരടി, മണികണ്ഠന്‍, സൈജു കുറിപ്പ്, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ചേര്‍ത്തല ജയന്‍, ശാന്തി കൃഷ്ണ, ആശാ ശരത്ത്, ഷിലു ഏബ്രഹാം, കെ.പി.എ.സി ലളിത, തെസ്‌നി ഖാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.