രാഹുല്‍ ഗാന്ധിക്ക് അധ്യക്ഷസ്ഥാനം ഒഴിയണമെങ്കില്‍ ഒഴിയാം; നിഷ്‌ക്രിയത്വം പാര്‍ട്ടിയെ തകര്‍ക്കും: എം. വീരപ്പ മൊയ്‌ലി

single-img
8 June 2019

കോണ്‍ഗ്രസിലെ നിഷ്‌ക്രിയത്വം പാര്‍ട്ടിയെ തകര്‍ക്കുമെന്ന മുന്നറിയിപ്പുമായി വീരപ്പമൊയ്‌ലി. രാഹുല്‍ ഗാന്ധിക്ക് അധ്യക്ഷസ്ഥാനം ഒഴിയണമെങ്കില്‍ ഒഴിയാം. പക്ഷേ അനുയോജ്യനായ ഒരാളെ കണ്ടെത്തിയിട്ട് വേണം പദവി ഒഴിയാനെന്നും വീരപ്പമൊയ്‌ലി പറഞ്ഞു.

രാഹുല്‍ഗാന്ധിക്ക് അധ്യക്ഷസ്ഥാനം രാജിവെക്കണമെന്നുണ്ടെങ്കില്‍ അദ്ദേഹം പാര്‍ട്ടിയെ പുനക്രമീകരിച്ചതിന് ശേഷമെ അത് ചെയ്യാവൂ. രാഹുലിന് ഒറ്റക്ക് അത് ചെയ്യാന്‍ കഴിയും. അത്തരത്തില്‍ നേതൃത്വം വഹിക്കാനുള്ള ഒരു കഴിവ് അദ്ദേഹത്തിനുണ്ട്. രാജി നിര്‍ബന്ധമാണെങ്കില്‍ ഏറ്റവും ഉചിതമായ വ്യക്തിയില്‍ മാത്രമെ അത് ഏല്‍പ്പിക്കാന്‍ പാടുള്ളുവെന്നും വീരപ്പമൊയ്‌ലി പറഞ്ഞു.

ജനങ്ങള്‍ അവരുടെ ശബ്ദം ഉയര്‍ത്തുന്നുണ്ടെന്നും ചില സ്ഥലങ്ങളില്‍ അച്ചടക്കം ലംഘിക്കപ്പെടുന്നുണ്ടെന്നും എന്നാല്‍ പാര്‍ട്ടിക്ക് വിശ്രമാവസ്ഥയില്‍ ഇരിക്കാന്‍ കഴിയില്ലെന്നും വീരപ്പമൊയ്‌ലി പറഞ്ഞു. പാര്‍ട്ടി അധ്യക്ഷനായി തുടരുന്ന രാഹുല്‍ഗാന്ധി തന്നെ പാര്‍ട്ടിയെ നയിക്കുമെന്നും വീരപ്പമൊയ്‌ലി കൂട്ടി ചേര്‍ത്തു.