റണ്‍വേയില്‍നിന്ന് പറന്നുയരുന്നതിനിടെ യുദ്ധവിമാനം മിഗ്28 കെയുടെ ഇന്ധന ടാങ്ക് നിലത്തുവീണ് തീപിടിച്ചു

single-img
8 June 2019

ഗോവ വിമാനത്താവളത്തിലെ റണ്‍വെയില്‍ നിന്നും പറന്നുയരുന്നതിനിടെ യുദ്ധവിമാനമായ മിഗ്28 കെയുടെ ഇന്ധന ടാങ്ക് നിലത്തുവീണ് തീപിടിച്ചു. അപകടത്തെ തുടര്‍ന്ന് വിമാനത്താവളം അടച്ചെങ്കിലും അറ്റകുറ്റപ്പണിക്ക് ശേഷം വിമാനത്താവളം തുറന്നതായി അധികൃതര്‍ അറിയിച്ചു. ഇന്ത്യയുടെ നാവികസേനയാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ന് ഉച്ചക്ക് രണ്ടോടെയാണ് സംഭവമുണ്ടായത്. വിമാന താവളത്തിലെ പ്രധാന റണ്‍വേയില്‍നിന്ന് പറന്നുയരുന്നതിനിടെ ടാങ്ക് താഴെ വീണ് കത്തുകയായിരുന്നു. അപകട സമയത്ത് സമീപം ഉണ്ടായിരുന്ന മറ്റ് വിമാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചില്ലെന്ന് അധികൃതര്‍ അറിയിച്ചു. അപകടത്തെ തുടര്‍ന്ന് ചില ആഭ്യന്തര സര്‍വീസുകള്‍ വൈകി. പ്രത്യേക അവസരങ്ങളില്‍ സൈനിക ആവശ്യങ്ങള്‍ക്ക് ഗോവ വിമാനത്താവളം ഉപയോഗിക്കാറുണ്ട്.