രോഗി ചമഞ്ഞ് ആശുപത്രിയിലെത്തി മാനഭംഗം ചെയ്യാൻ ശ്രമിച്ച മുപ്പത്തിരണ്ടുകാരന്റെ നാവ് വനിത ഡോക്ടർ കടിച്ചു മുറിച്ചു

single-img
8 June 2019

ലാത്സംഗം ചെയ്യാൻ ശ്രമിച്ചയാളുടെ നാവ് കടിച്ചു മുറിച്ച് വനിത ഡോക്ടർ. സൗത്ത് ആഫ്രിക്കയിലെ ബ്ലൂംഫൊണ്ടെയ്നിലെ ആശുപത്രിയിലാണ് സംഭവം. ഇരുപത്തിനാലുകാരിയായ ഡോക്ടറാണ് തന്നെ ആക്രമിക്കാൻ വന്നയാളുടെ നാവു കടിച്ചെടുത്തത്. രോഗിയാണെന്ന വ്യാജേന ആശുപത്രിയിലെത്തിയ മുപ്പത്തിരണ്ടുകാരനായിരുന്നു ഡോക്ടറെ ആക്രമിച്ചത്. പരിശോധനയ്ക്ക് എത്തിയ ഡോക്ടറെ ഇയാൾ കടന്ന് പിടിച്ച് ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു.

എന്നാൽ ഡോക്ടർ ശക്തമായി എതിർത്തു നിന്നു. ചുംബിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഡോക്ടർ ഇയാളുടെ നാവു കടിച്ച് മുറിച്ചു. ശക്തമായ പ്രതിരോധത്തിൽ രോഗിയുടെ നാവ് മുറിഞ്ഞു പോയി. പരിക്കേറ്റതോടെ യുവാവ് ആശുപത്രിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ പോലീസ് സമീപപ്രദേശങ്ങളിലെ ആശുപത്രികളിൽ വിവരമറിയിച്ചതോടെ മറ്റൊരു ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.