പ്രളയം: മന്ത്രിമാരുടെ വിദേശയാത്ര കേന്ദ്രം തടഞ്ഞതിനെ അഭിനന്ദിക്കണമെന്ന് ശ്രീധരന്‍പിള്ള

single-img
7 June 2019

മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശനത്തിലൂടെ എത്ര സഹായം കിട്ടിയെന്ന് ഇതുവരെ സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. ഇതിലൂടെ പ്രളയ ദുരിതാശ്വാസത്തിന് സഹായം തേടി മന്ത്രിമാര്‍ വിദേശയാത്ര നടത്താനൊരുങ്ങിയതിനെ കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞ നിലപാട് ശരിയെന്ന് തെളിഞ്ഞു. മന്ത്രിമാരുടെ വിദേശയാത്ര കേന്ദ്രം തടഞ്ഞതിനെ അഭിനന്ദിക്കണമെന്നും ശ്രീധരന്‍ പിള്ള തിരുവനന്തപുരത്ത് പറഞ്ഞു

പ്രളയ ദുരിതാശ്വാസത്തിന് സഹായം തേടി മുഖ്യമന്ത്രി നടത്തിയ വിദേശ യാത്രയിലൂടെ സഹായമൊന്നും കിട്ടിയില്ലെന്ന് സര്‍ക്കാര്‍ ഇന്നലെ വിശദമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ ഗള്‍ഫ് യാത്രയ്ക്കായി മൂന്ന് ലക്ഷത്തി എഴുപത്തി രണ്ടായിരം രൂപ ചെലവായെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷ എംഎഎല്‍എമാര്‍ നിയമസഭയില്‍ ചോദിച്ച ചോദ്യത്തിന് നാലു മാസത്തിന് ശേഷമാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്.