ബിജെപിയുടെ വോട്ടിങ് ശതമാനം ഏറ്റവും വര്‍ധിച്ചതു കേരളത്തില്‍: ഈ നേട്ടത്തില്‍ സന്തോഷമുണ്ട്: പി.എസ്.ശ്രീധരന്‍പിള്ള

single-img
7 June 2019

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ടിങ് ശതമാനം ഏറ്റവും വര്‍ധിച്ചതു കേരളത്തിലാണെന്നു സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള. ഈ നേട്ടത്തില്‍ സന്തോഷമുണ്ട്. ഇക്കാര്യം ദേശീയ നേതൃത്വം വിലയിരുത്തിയതായും ശ്രീധരന്‍പിള്ള പറഞ്ഞു.

Support Evartha to Save Independent journalism

വോട്ടിലുണ്ടായ നേട്ടം വിജയമാകാതിരുന്നതും യുഡിഎഫ് നേട്ടമുണ്ടാക്കിയതും പരിശോധിക്കും. ശബരിമല വിഷയം രാഷ്ട്രീയ വില്‍പ്പനച്ചരക്കാക്കാന്‍ താല്‍പ്പര്യമില്ലെന്നു നേരത്തെ നിലപാട് എടുത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ശ്രീധരന്‍പിള്ള.