സായ്പല്ലവി അന്നുമുതല്‍ വെള്ളിത്തിരയിലുണ്ട്; ആരും തിരിച്ചറിഞ്ഞില്ലെന്നു മാത്രം: പഴയ വീഡിയോ കുത്തിപ്പൊക്കി ആരാധകര്‍

single-img
3 June 2019

Support Evartha to Save Independent journalism

സിനിമ മേഖലയിലുളള പല താരങ്ങള്‍ക്കും സിനിമയില്‍ എത്തിയതിനു പിന്നില്‍ ഓരോ കഥകള്‍ പറയാനുണ്ടാവും. ജൂനിയര്‍ ആര്‍ട്ടിസ്റ്റായും നര്‍ത്തകരായും ഒക്കെ സിനിമയിലെത്തി പിന്നീട് ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേഷകരുടെ മനസ്സില്‍ ഇടം നേടിയവരും കുറവൊന്നുമല്ല.

എന്നാല്‍ അക്കൂട്ടത്തില്‍ എഴുതിച്ചേര്‍ക്കാന്‍ ഒരു പേരു കൂടിയുണ്ട്. പ്രേമം സിനിമയിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ച സായ് പല്ലവി. 2003ല്‍ പുറത്തിറങ്ങിയ കസ്തൂരിമാന്‍ എന്ന ലോഹിതദാസ് ചിത്രത്തിന്റെ തമിഴ് പതിപ്പില്‍ സായ്പല്ലവി നൃത്തരംഗങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

ചിത്രത്തില്‍ മീരാ ജാസ്മിന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം പഠിക്കുന്ന കോളേജിലെ വിദ്യാര്‍ഥികളിലൊരാളായി പാട്ടുസീനിലും ചെറിയൊരു രംഗത്തിലും മാത്രം വന്നുപോകുന്ന ആളായാണ് താരം ചിത്രത്തില്‍ അഭിനയിച്ചിട്ടുള്ളത്.

സായ്പല്ലവിയുടെ ഈ വീഡിയോ തിരഞ്ഞു കണ്ടുപിടിക്കുന്ന തിരക്കിലാണ് സോഷ്യല്‍ മീഡിയ. നിരവധി പേരാണ് താരത്തിന്റെ ഫോട്ടോയും വീഡിയോയും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നത്.