പരാതിയുമായെത്തിയ വനിതാ വാര്‍ഡ് മെമ്പറെ ജനക്കൂട്ടം നോക്കിനില്‍ക്കെ ബിജെപി എംഎല്‍എ മര്‍ദ്ദിച്ചു: വീഡിയോ

single-img
3 June 2019

Donate to evartha to support Independent journalism

ബിജെപി എംഎല്‍എയെ കാണാനെത്തിയ വനിതാ വാര്‍ഡ് മെമ്പര്‍ക്ക് മര്‍ദനമേറ്റു. ഗുജറാത്തിലെ നരോഡ മണ്ഡലത്തിലാണ് സംഭവം. ബിജെപി എംഎല്‍എ ബല്‍റാം തവാനിയാണ് പരാതി നല്‍കാന്‍ ഓഫീസിലെത്തിയ എന്‍സിപി അംഗമായ വാര്‍ഡ് മെമ്പറെ ആള്‍ക്കൂട്ടം നോക്കി നില്‍ക്കെ മര്‍ദ്ദിച്ചത്.

പ്രദേശത്ത് ജലക്ഷാമം രൂക്ഷമാണെന്ന് പരാതി നല്‍കാന്‍ എംഎല്‍എയുടെ ഓഫീസിലെത്തിയതായിരുന്നു യുവതി. എന്നാല്‍ ക്ഷുഭിതനായ എംഎല്‍എ യുവതിയെ ഓഫീസിന് പുറത്ത് വച്ച് മര്‍ദ്ദിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച യുവതിയുടെ ഭര്‍ത്താവിനെയും എംഎല്‍എയും അനുയായികളും സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു.

അടി കൊണ്ട് നിലത്ത് വീണ യുവതി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ എംഎല്‍എ ഇവരെ ചവിട്ടി വീഴ്ത്തി. സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ച വീഡിയോ വിവാദമായതോടെ എംഎല്‍എ മാപ്പ് പറഞ്ഞു. തന്നെ ആക്രമിക്കാനാണ് അവര്‍ എത്തിയതെന്നും തനിക്കു നേരെയുണ്ടായ മര്‍ദനശ്രമത്തെ പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.