ഇറാനെതിരെ യുദ്ധമുണ്ടായാല്‍ മിഡില്‍ ഈസ്റ്റ് കത്തും ; മുന്നറിയിപ്പുമായി ലെബനീസ് പൊളിറ്റിക്കല്‍ ആന്‍ഡ് ആംഡ് മൂവ്‌മെന്റ് ഹിസ്ബുള്ള

single-img
1 June 2019

ഏതെങ്കിലും സാഹചര്യത്തിൽ ഇറാനെതിരെ യുദ്ധമുണ്ടായാല്‍ അത് മിഡില്‍ഈസ്റ്റിനെ തകര്‍ക്കുമെന്ന മുന്നറിയിപ്പുമായി ലെബനീസ് പൊളിറ്റിക്കല്‍ ആന്റ് ആംഡ് മൂവ്‌മെന്റ് ഹിസ്ബുള്ള.
‘ഇറാനെതിരെ ഉണ്ടാകുന്ന ഏത് യുദ്ധവും ഇറാന്‍ അതിര്‍ത്തിയില്‍ ഒതുങ്ങി നില്‍ക്കില്ല. അത് ആ മേഖല മുഴുവന്‍ കത്തും.’ ഹസന്‍ നസ്രല്ല അമേരിക്കയിൽ പറഞ്ഞു.

സൗദിയിലെ മക്കയിൽ അറബ് ലീഗിന്റെയും ഇസ്‌ലാമിക് കോണ്‍ഫറന്‍സ് ഓര്‍ഗനൈസേഷനുകളുടെയും ഗള്‍ഫ് കോര്‍പ്പറേഷന്‍ കൗണ്‍സിലിന്റെയും യോഗം നടക്കുന്ന സാഹചര്യത്തിലാണ് ഹസന്‍ നസ്രല്ലയുടെ പ്രതികരണം.

മിഡിൽ ഈസ്റ്റിൽ ഇറാന്റെ ഇടപെടല്‍ വര്‍ധിക്കുന്നുവെന്ന് സൗദി അറേബ്യ അവകാശപ്പെടുന്ന സാഹചര്യത്തിലാണ് യോഗം വിളിച്ചു ചേര്‍ത്തത്. അതേപോലെ യുഎസും ഇറാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യവും യോഗത്തിന് കാരണമായി.

നാല് വർഷം മുൻപ് അമേരിക്കയടക്കമുള്ളരാജ്യങ്ങളുമായി ഇറാന്‍ ഒപ്പുവെച്ച ആണവ ഉടമ്പടിയില്‍ നിന്ന് ഏകപക്ഷീയമായി അമേരിക്ക പിന്‍മാറുകയായിരുന്നു. അതോടെ ഇറാനെതിരെയുള്ള ഉപരോധങ്ങള്‍ പുനസ്ഥാപിച്ചിരുന്നു. ഇറാനിൽ നിന്നുള്ള മറ്റു രാജ്യങ്ങളുടെ എണ്ണ ഇറക്കുമതി കുറച്ച് രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ തകര്‍ക്കലാണ് അമേരിക്കയുടെ ലക്ഷ്യം.