‘ബിനി’ ഇന്ത്യയിലെ അവസാന ഒറാങ്ങുട്ടാൻ മരണത്തിന് കീഴടങ്ങി

single-img
31 May 2019

ഇന്ത്യയിലെ അവസാന ഒറാങ്ങുട്ടാൻ മരണത്തിന് കീഴടങ്ങി. ഒഡിഷയില സ്ഥിതി ചെയ്യുന്ന നന്ദൻ കനാൻ മൃഗശാലയിൽ കഴിഞ്ഞുവന്ന 41 വയസ്സ് പ്രായമുള്ള ബിന്നിയാണ് മരണത്തിന് കീഴടങ്ങിയത്. ശ്വാസകോശവുമായി ബന്ധപ്പെട്ട രോഗങ്ങളെ തുടർന്നായിരുന്നു മരണം. ബിന്നിയുടെ വയറില്‍ വലിയൊരു മുറിവുണ്ടായിരുന്നു.

മുറിവില്‍ നിരന്തരം ചൊറിഞ്ഞുകൊണ്ടിരുന്നതിനാൽ ഇത് ഉണങ്ങിയിരുന്നില്ല. ഇതും മരണകാരണമായി എന്നാണ് മൃഗശാലയിലെ വെറ്ററിനറി സർജൻ പറഞ്ഞത്. സിങ്കപ്പൂരിൽ നിന്നും പൂനെയിലേക്ക് കൊണ്ടുവന്ന ഈ മൃഗത്തെ 2003 ലാണ് മൃഗശാലയിൽ എത്തിച്ചത്. ഒറാങ് ഉട്ടാനുകൾ ഇന്ത്യയില്‍ ഇല്ലാത്തതാണ്. സാധാരണ മലേഷ്യയിലും സിങ്കപ്പൂരിലുമൊക്കെയാണ് ഇവയെ കണ്ടുവരാറുള്ളത്.

ഉയരമുള്ള പന പോലുള്ള ഒറ്റത്തടി മരങ്ങൾ ഇവയുടെ നിലനിൽപ്പിന് അത്യാവശ്യമാണ്. ഇവയും വലിയ തോതിൽ വെട്ടിമാറ്റുന്നതാണ് വനങ്ങളിൽ ഒറാങ് ഉട്ടാനുകളുടെ എണ്ണം കുറയാൻ കാരണമായി പറയുന്നത്. ദിവസത്തിന്റെ കൂടുതല്‍ സമയവും മരങ്ങൾക്ക് മുകളിൽ തന്നെ കഴിയുന്നവയാണ് ഈ മൃഗങ്ങൾ.