സ്വര്‍ണക്കടത്ത്: മുഖ്യ ഇടനിലക്കാരന്‍ അഡ്വ. ബിജു ഡിആർഐയ്ക്കു മുന്നിൽ കീഴടങ്ങി

single-img
31 May 2019

തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസിലെ മുഖ്യ ഇടനിലക്കാരന്‍ അഡ്വ. ബിജു ഡിആര്‍ഐയ്ക്ക് മുമ്പാകെ കീഴടങ്ങി. ഇന്ന് പത്തുമണിക്കകം കീഴടങ്ങാന്‍ കഴിഞ്ഞദിവസം ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

ബിജു നേരിട്ടും സ്വര്‍ണം കടത്തിയതായി ഡിആര്‍ഐയ്ക്ക് തെളിവ് ലഭിച്ചിട്ടുണ്ട്. ബിജുവിന്റെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നു. അതിനിടെ സ്വര്‍ണം കടത്തിയിരുന്നത് പിപിഎം ചെയിന്‍സ് ഉടമ മുഹമ്മദാലിക്കു വേണ്ടിയെന്ന് ഡിആര്‍ഐ കണ്ടെത്തി.

കഴിഞ്ഞ ദിവസം അഡ്വ. ബിജു മനോഹര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചപ്പോഴായിരുന്നു ഇന്ന് പത്തുമണിക്കകം കീഴടങ്ങാന്‍ നിര്‍ദ്ദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊച്ചി ഡിഐര്‍ഐയ്ക്ക് മുമ്പാകെ ഇയാള്‍ കീഴടങ്ങിയത്. തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസിലെ മുഖ്യ ഇടനിലക്കാരനാണ് അഡ്വ. ബിജു മനോഹര്‍. ബിജുവിനെ ഡിആര്‍ഐയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തുവരികയാണ്.