ഇത് രണ്ടാമൂഴം; രാജ്യത്തിന്റെ പ്രധാനമന്ത്രിയായി നരേന്ദ്രമോദി ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു

single-img
30 May 2019

ഇന്ത്യയുടെ പ്രധാനമന്ത്രിയായി തുടര്‍ച്ചയായി രണ്ടാമതും നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതിഭവൻ അങ്കണത്തില്‍ ഒരുക്കിയ വേദിയിൽ വൈകിട്ട് ഏഴ് മണിക്ക് രാഷ്ട്രപതി റാംനാഥ് കോവിന്ദ് മോദിക്ക്സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തില്‍ സത്യവാചകം ഏറ്റുചൊല്ലി മോദി അധികാരമേറ്റു.

പ്രധാനമന്ത്രിക്ക് പിന്നാലെ രാജ്നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്കരി, നിർമല സീതാരാമൻ തുടങ്ങിയവരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ചടങ്ങിലേക്ക് ക്ഷണം ലഭിച്ച വിദേശരാഷ്ട്രത്തലവൻമാർ ഡൽഹിയിലെത്തി. രാഷ്ട്രപതിഭവന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ചടങ്ങാണ് ഇന്ന്‍ നടന്നത്. ഏകദേശം 6500 ഓളം പേരാണ് ക്ഷണിതാക്കളായി സത്യപ്രതിജ്ഞാ ചടങ്ങിന് രാഷ്‌ട്രപതി ഭവനില്‍ എത്തിയത്.