അമിത് ഷായും രണ്ടാം നരേന്ദ്ര മോദി മന്ത്രിസഭയിലേക്ക് എത്തുന്നു

single-img
30 May 2019

അഭ്യൂഹങ്ങള്‍ക്ക് ഒടുവില്‍ രണ്ടാം നരേന്ദ്ര മോദി മന്ത്രി സഭയിലേക്ക് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും എത്തുന്നു. പ്രധാന വകുപ്പുകളായ ധനമോ പ്രതിരോധ വകുപ്പുമോ അമിത്ഷായ്ക്ക് ലഭിക്കുമെന്നാണ് കരുതുന്നത്. ഇപ്പോള്‍ നിയുക്ത മന്ത്രിമാരുമായി പ്രധാനമന്ത്രി കൂടികാഴ്ച നടത്തുകയാണ്. ജെ.പി നദ്ദക്കായിരിക്കും പുതിയ ബിജെപി ദേശീയാധ്യക്ഷനെന്നാണ് സൂചന. അമിത് ഷാ മന്ത്രിസഭയിലേക്ക് ഇല്ലെന്നും ബിജെപി അധ്യക്ഷനായി തുടരുമെന്നുമാണ് ആദ്യം പുറത്ത് വന്ന റിപ്പോർട്ടുകൾ.

കേരളത്തില്‍ നിന്ന് വി മുരളീധരനാണ് സര്‍ക്കാരില്‍ അംഗമാകുന്നത്. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗമാണ് മുരളീധരന്‍. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണി വരെയും കേരളത്തില്‍ നിന്നും മന്ത്രിസഭയില്‍ പ്രാതിനിധ്യമുണ്ടാകുമെന്ന് ഉറപ്പായിരുന്നില്ല. പാര്‍ട്ടി കേന്ദ്ര നേതൃത്വം തന്നെയാണ് മന്ത്രിയാകുന്ന കാര്യം മുരളീധരനെ വിളിച്ച് അറിയിച്ചിരിക്കുന്നത്.

തന്റെ കേന്ദ്രമന്ത്രിസ്ഥാനം കേരളത്തിലെ ജനങ്ങള്‍ക്ക് കിട്ടിയ അംഗീകാരമാണെന്ന് മുരളീധരന്‍ പ്രതികരിച്ചു.
അതേപോലെ കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും സന്തോഷം തോന്നുന്ന കാര്യമാണ് മോദി സര്‍ക്കാരില്‍ മുരളീധരനെയും ഉള്‍പ്പെടുത്തുന്നതെന്ന് കെ സുരേന്ദ്രനും പ്രതികരിച്ചു. സംസ്ഥാനത്ത് നിന്നുള്ള മൂന്ന് രാജ്യസഭാംഗങ്ങളില്‍ നന്ന് ആരെങ്കിലും മന്ത്രിയാകുമെന്നും വാര്‍ത്തകളുണ്ടായിരുന്നു.

സത്യപ്രതിജ്ഞ രാഷ്ട്രപതി ഭവനില്‍ ഏഴ് മണിക്കാണ്.