രാജാറാം മോഹന്‍ റോയി ബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്തയാള്‍; സതി എന്നത് സ്ത്രീകള്‍ക്കുള്ള ചോയ്‌സ് ആയിരുന്നു: നടി പായല്‍ റോത്തഗി

single-img
27 May 2019

ബ്രിട്ടീഷ് കാലഘട്ടം വരെ നമ്മുടെ നാട്ടില്‍ നിലനിന്നിരുന്ന ദുരാചാരമായിരുന്ന സതിയെ പുകഴ്ത്തിയും സാമൂഹിക പരിഷ്‌ക്കര്‍ത്തവായിരുന്ന രാജാറാം മോഹന്‍ റോയിയെ ബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്തയാളെന്നും ആക്ഷേപിച്ച് നടി പായല്‍ റോത്തഗി. ദേശീയ തലത്തില്‍ ടെലിവിഷന്‍ പരിപാടിയായ ബിഗ്‌ബോസിലൂടെ പ്രശസ്തയായ നടിയാണ് പായല്‍.

ബ്രിട്ടീഷ് ഭരണകാലത്തില്‍ അവരുടെ പാദസേവകനായിരുന്നു രാജാറാം മോഹന്‍ റോയി എന്നും അദ്ദേഹത്തെ ഉപയോഗിച്ച് സതി ആചാരത്തെ ആക്ഷേപിക്കുകയും ചെയ്തതായി പായല്‍ ട്വീറ്റില്‍ പറഞ്ഞു. രാജ്യത്ത് സതി നിര്‍ബന്ധമുള്ള ആചാരമല്ലായിരുന്നു. മറിച്ച് അത് സ്ത്രീകള്‍ക്കുള്ള ചോയ്‌സ് ആയിരുന്നു. ഇന്ത്യയിലെ ഹിന്ദു ഭാര്യമാര്‍ അധിനിവേശക്കാരായ മുഗളരുടെ കൈകളില്‍പ്പെട്ട് വേശ്യാവൃത്തിയില്‍ അകപ്പെട്ട് പോകാതിരിക്കാനാണ് സതി കൊണ്ടു വന്നതെന്നും പായല്‍ പറയുന്നു.