ചാലക്കുടിയിൽ കുടുംബം സഞ്ചരിച്ച കാറിനു നേരെ കല്ലേറ്; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

single-img
27 May 2019

ചാലക്കുടി ഗോൾഡൻ നഗർ കനാൽ റോഡിൽ കുടുംബം സഞ്ചരിച്ച കാറിനു നേരെ കല്ലേറ്. ചാലക്കുടി സ്വദേശിയായ ചന്ദ്രബാബുവിന്റെ കാറിന് നേരെയാണ് ആക്രമണമുണ്ടായത്. കല്ലെറിഞ്ഞ വ്യക്തിയെ തിരിച്ചറിഞ്ഞെങ്കിലും ഇതുവരെ പിടികൂടിയിട്ടില്ല.

ഇന്ന് സന്ധ്യയ്ക്കായിരുന്നു സംഭവം. ചന്ദ്രബാബു, കുടുംബ സമേതം കാറിൽ പോകുമ്പോഴായിരുന്നു ആക്രമണം.
കല്ലേറില്‍ കാറിന്റെ പുറകുവശത്തെ ചില്ല് പൂർണമായും തകർന്നു. കാറിലുണ്ടായിരുന്നവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. നാട്ടുകാരന്‍ തന്നെയായ മണിയാണ് കല്ലെറിഞ്ഞതെന്ന് പരിസരത്തെ സി സി ടിവി കാമറയിൽ നിന്ന് വ്യക്തമായിട്ടുണ്ട്.

എന്നാല്‍ ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. പ്രതിയെ പിടികൂടാൻ അന്വേഷണം തുടരുകയാണ്. അക്രമിയെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ ചാലക്കുടി ഡിവൈഎസ്പിക്ക് പരാതി നൽകി.