‘നവോത്ഥാന പരിപാടികള്‍ മുഖ്യമന്ത്രി നേരിട്ട് വിളിച്ച് നിര്‍ത്തിവെയ്പ്പിച്ചു’: വെളിപ്പെടുത്തി വെള്ളാപ്പള്ളി

single-img
26 May 2019

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് നവോത്ഥാന പരിപാടികള്‍ നിര്‍ത്തിവെയ്ക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടുവെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുഖ്യമന്ത്രി നേരിട്ട് വിളിച്ച് പരിപാടികള്‍ നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. നവോത്ഥാന പ്രസ്ഥാനത്തില്‍ വിവിധ സംഘടനയില്‍പെട്ടവര്‍ ഉണ്ടായിരുന്നു.

ഇവര്‍ തമ്മില്‍ അഭിപ്രായ ഭിന്നത ഉണ്ടാകേണ്ടെന്ന് കരുതിയായിരുന്നു മുഖ്യമന്ത്രിയുടെ നടപടിയെന്നും വെള്ളാപ്പള്ളി പറഞ്ഞു. ആലപ്പുഴയിലെ ചെട്ടികാട് എസ്എന്‍ഡിപി ശാഖ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയം കൈകാര്യം ചെയ്തതില്‍ ജാഗ്രതാ കുറവ് ഉണ്ടായെന്നും ഇത് എല്‍ഡിഎഫിന്റെ തോല്‍വിക്ക് കാരണമായെന്നും വെള്ളാപ്പള്ളി പറഞ്ഞു.