‘എട്ടുനിലയില്‍ പൊട്ടിയ’ തുഷാര്‍ വെള്ളാപ്പള്ളി എംപിയാകും ?

single-img
26 May 2019

ബിഡിജെഎസ് വര്‍ക്കിങ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി എംപിയാകാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. തുഷാറിനെ എംപിയാക്കുന്നതുവഴി ആ സമുദായത്തിന്റെ വിശ്വാസം ഉറപ്പിച്ചു നിര്‍ത്താനാകുമെന്നു ബിജെപി പ്രതീക്ഷിക്കുന്നതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ഥാനാര്‍ഥി ചര്‍ച്ചാസമയത്തുതന്നെ ബിജെപിയുമായി ഇതുസംബന്ധിച്ചു ധാരണയായെന്നാണു പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ബിജെപി ദേശീയ പ്രസിഡന്റ് അമിത്ഷായുമായി നടത്തിയ നീണ്ട ചര്‍ച്ചയ്ക്കുശേഷമാണ് തുഷാര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായത്. ആദ്യം തൃശൂരില്‍ പ്രചാരണം ആരംഭിച്ചെങ്കിലും രാഹുല്‍ വയനാട്ടിലെത്തിയതോടെ അദ്ദേഹം അവിടെ എന്‍ഡിഎ സ്ഥാനാര്‍ഥിയായി. എന്നാല്‍ രാഹുലിനെതിരെ തുഷാറിന് കെട്ടിവച്ച കാശുപോലും നഷ്ടപ്പെടുകയായിരുന്നു.