മമത മുസ്ലിം സമൂഹത്തെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്നു എന്ന് ബിജെപി; ഞാന്‍ ഇനിയും ഇഫ്താര്‍ സംഗമത്തിന് പോവും, നിങ്ങളും വരണം എന്ന് മമത

single-img
26 May 2019

ഇനിയും നൂറ് ഇഫ്താര്‍ സംഗമങ്ങളില്‍ പങ്കെടുക്കുമെന്ന പ്രതികരണവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മമത ബംഗാളിലെ മുസ്ലിം സമൂഹത്തെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന ബിജെപി ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍. താന്‍ ഇനിയും നൂറ് ഇഫ്താര്‍ സംഗമങ്ങളില്‍ പങ്കെടുക്കും നിങ്ങളും വരണം.- മമത പറഞ്ഞു.

റംസാന്‍ മാസം പ്രമാണിച്ച് കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഈ മാസമൊടുവില്‍ സംഘടിപ്പിക്കുന്ന ഇഫ്താര്‍ സംഗമത്തിലേക്ക് മാധ്യമ പ്രവര്‍ത്തകരെ ക്ഷണിച്ചു കൊണ്ടായിരുന്നു മമതയുടെ പ്രതികരണം.
“ഞാന്‍ ഇനിയും ഇഫ്താര്‍ സംഗമത്തിന് പോവും. നിങ്ങളും വരണം. ഞാന്‍ മുസ്‌ലിംങ്ങളെ പ്രീണിപ്പിക്കുകയാണോ?, അല്ല. ഇനിയും നൂറ് ഇഫ്താര്‍ സംഗമത്തിന് ഞാന്‍ പങ്കെടുക്കും. നിങ്ങള്‍ക്കൊരു പശു പാല് തരുന്നുവെങ്കില്‍ നിങ്ങള്‍ അതിന്റെ ചവിട്ട് കൊള്ളാനും തയ്യാറാവേണ്ടതുണ്ട്”- മമതയുടെ വാക്കുകള്‍.