ഇന്ന് പിണറായി സർക്കാരിൻ്റെ മൂന്നാം പിറന്നാൾ; ഇന്നലെ മുഖ്യമന്ത്രിയുടെ എഴുപത്തിനാലാം പിറന്നാൾ : പിറന്നാളുകൾ രണ്ടും നിശബ്ദം

single-img
25 May 2019

ഇന്ന് സംസ്ഥാനത്ത് പിണറായി വിജയൻ സർക്കാരിൻ്റെ മൂന്നാം പിറന്നാൾ. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വമ്പന്‍ പരാജയം ഏറ്റുവാങ്ങിയതിനിടെയാണ് വാർഷികം നടത്തിയിരിക്കുന്നത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളേക്കാള്‍ വാര്‍ഷികത്തിന് ചര്‍ച്ചയാവുന്നത് തെരഞ്ഞെടുപ്പിനേറ്റ കനത്ത തിരിച്ചടിയാണ്.

പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ആഘോഷങ്ങളില്ലാതെയാണ് വാര്‍ഷികം കടന്നുപോകുന്നത്. ഇതുവരെ മന്ത്രിസഭാ വാര്‍ഷികവും അധികാരമേറ്റതിന് ശേഷവമുള്ള 1000 ദിനവും സര്‍ക്കാര്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചിരുന്നത്. എന്നാല്‍ പരാജയം വലിയ തിരിച്ചടിയായതോടെ ഇക്കുറി മൂന്നാം പിറന്നാള്‍ തീര്‍ത്തും നിശബ്ദമായിട്ടാണ്.

പെരുമാറ്റച്ചട്ടത്തിന്റെ കാലാവധി അവസാനിച്ചാലും ആഘോഷങ്ങള്‍ വേണ്ടെന്നാണ് തീരുമാനം. ഇന്നലെയായിരുന്നു പിണറായി വിജയന്റെ പിറന്നാള്‍. മുഖ്യമന്ത്രിയുടെ 74 ാം പിറന്നാളും നിശബ്ദമായാണ് കടന്നുപോയത്.

തെരഞ്ഞെടുപ്പിന് ഏറ്റ കനത്ത തോല്‍വിയുടെ കാരണം പരിശോധിക്കാന്‍ ഒരുങ്ങുകയാണ് പാര്‍ട്ടി. ശബരിമല വിഷയവും മോദി വിരുദ്ധതയും മാത്രമല്ല മുഖ്യമന്ത്രിയുടെ ശൈലിയും നടപടികളും തിരിച്ചടിയായെന്ന് വിമര്‍ശനമുയരുന്നുണ്ട്.