നിങ്ങളുടെ പ്രതിനിധിയായി എന്നെ തിരഞ്ഞെടുത്ത വയനാട്ടിലെ എല്ലാ ജനങ്ങള്‍ക്കും നന്ദി പറയുന്നു; മലയാളത്തില്‍ ട്വീറ്റുമായി രാഹുല്‍ ഗാന്ധി

single-img
24 May 2019

തന്നെ തെരഞ്ഞെടുപ്പിൽ വിജയിപ്പിച്ച വയനാട്ടിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തെ ജനങ്ങളുടെ തീരുമാനത്തെ താൻ ബഹുമാനിക്കുന്നെന്നും എല്ലാ ജനങ്ങള്‍ക്കും നന്ദി പറയുന്നതായും രാഹുല്‍ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് ഇന്നേവരെ ലഭിച്ചതിനേക്കാള്‍ വലിയ ഭൂരിപക്ഷം നേടിയാണ് രാഹുല്‍ ഗാന്ധി ജയിച്ചത്.

‘വിജയിച്ച എല്ലാവര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍, നിങ്ങളുടെ പ്രതിനിധിയായി എന്നെ തിരഞ്ഞെടുത്ത വയനാട്ടിലെ എല്ലാ ജനങ്ങള്‍ക്കും നന്ദി പറയുന്നു. എല്ലാ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കും അവരുടെ കഠിനാധ്വാനത്തിനും പരിശ്രമത്തിനും ഞാന്‍ നന്ദി അറിയിക്കുന്നു’ എന്നായിരുന്നു രാഹുല്‍ ട്വിറ്ററില്‍ മലയാളത്തില്‍ കുറിച്ചത്.