‘വീട്ടില്‍ ഒമ്പത് അംഗങ്ങളുണ്ട്, എന്നിട്ടും കിട്ടിയത് അഞ്ച് വോട്ട് മാത്രം; വോട്ടിംഗ് മെഷീനില്‍ തിരിമറി നടന്നു’; മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പൊട്ടിക്കരഞ്ഞ് സ്ഥാനാര്‍ഥി

single-img
24 May 2019

പഞ്ചാബിലെ സ്വതന്ത്രസ്ഥാനാര്‍ഥി നീതു ഷട്ടര്‍ വാലയാണ് തിരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോള്‍ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പൊട്ടിക്കരഞ്ഞത്. തന്റേത് ഒമ്പതംഗ കുടുംബമാണെന്നും എന്നാല്‍ തനിക്ക് ലഭിച്ചത് വെറും അഞ്ച് വോട്ട് മാത്രമാണെന്നും സ്ഥാനാര്‍ത്ഥി പറഞ്ഞു.

കുടുംബം തന്നെ ചതിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. ഇനി ഒരിക്കലും മല്‍സരിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. തന്റെ പരാജയത്തെ പറ്റി മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു പ്രതികരണം. വോട്ടിംഗ് മെഷീനില്‍ തിരിമറി വ്യാപകമായി നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.