ഇടതുനേതാക്കള്‍ പ്രോട്ടോക്കോള്‍ നോക്കാതെ ജനങ്ങളിലെക്ക് ചെല്ലണം; ജനങ്ങള്‍ക്ക് ഇടതുപക്ഷത്തോടുള്ള വിശ്വാസം കുറയുന്നു; തിരുവനന്തപുരത്ത് ബി.ജെ.പി കോണ്‍ഗ്രസിന് വോട്ട് മറിച്ചുവെന്നും സി.ദിവാകരന്‍

single-img
24 May 2019

കേരളത്തില്‍ എല്‍.ഡി.എഫിന്റെ തോല്‍വിക്ക് ശബരിമല വിഷയം ഒരു കാരണമായിരിക്കാമെന്ന് സി.ദിവാകരന്‍. എന്നാല്‍ ശബരിമല പ്രശ്‌നം കൊണ്ട് മാത്രം ഇടതുപക്ഷം സംസ്ഥാനത്ത് പരാജയപ്പെടില്ല. എല്‍.ഡി.എഫിനെ പരാജയപ്പെടുത്താന്‍ സംഘടിത ശ്രമം നടന്നു. തോല്‍വിയുടെ കാരണം പരിശോധിക്കും. തിരുവനന്തപുരത്ത് ബി.ജെ.പി കോണ്‍ഗ്രസിന് വോട്ട് മറിച്ചതാണ് തരൂരിന്റെ ഭൂരിപക്ഷം വര്‍ധിക്കാന്‍ കാരണമെന്നും സി.ദിവാകരന്‍ പറഞ്ഞു.

അതേസമയം ജനങ്ങള്‍ക്ക് ഇടതുപക്ഷത്തോടുള്ള വിശ്വാസം കുറയുന്നുവെന്ന് സി.ദിവാകരന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ഇടതുപക്ഷത്തിന് പറ്റിയ തെറ്റ് മനസിലാക്കിയാല്‍ ജനങ്ങളോട് അതു തുറന്നു പറയണം. ഇടതുനേതാക്കള്‍ പ്രോട്ടോക്കോള്‍ നോക്കാതെ ജനങ്ങളിലെക്ക് ചെല്ലണമെന്നും, പഴയകാല നേതാക്കള്‍ ജനങ്ങളോട് സംവദിച്ചിരുന്നുവെന്നും അദേഹം പറഞ്ഞു.