കുമ്മനം രാജശേഖരന്‍ മൂന്നാം സ്ഥാനത്തേക്ക്; ആലത്തൂരിലും പാലക്കാട്ടും യുഡിഎഫ്

single-img
23 May 2019

ആദ്യ റൗണ്ട് വോട്ടെണ്ണലില്‍ ആലത്തൂരിലും പാലക്കാട്ടും ആദ്യ ലീഡ് യുഡിഎഫിന്. കേരളത്തില്‍ ശക്തമായ പോരാട്ടം കാഴ്ചവയ്ക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ആലത്തൂര്‍. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പി.കെ.ബിജു ആലത്തൂരില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തില്‍ വിജയം നേടിയിരുന്നു. കേരളത്തില്‍ യുഡിഎഫിന് മേല്‍ക്കൈ ആണ് ആദ്യഘട്ടത്തില്‍. യുഡിഎഫ് പതിനാലിടത്ത് മുന്നില്‍; ആറിടത്ത് എല്‍ഡിഎഫ്. തിരുവനന്തപുരത്ത് ശശി തരൂര്‍ മുന്നിലെത്തി.

പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ മുന്നില്‍. ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിയാണ് രണ്ടാമത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ് ഇവിടെ മൂന്നാം സ്ഥാനത്താണ്.

ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ് മുന്നില്‍

സിറ്റിങ് എം.പി എ സമ്പത്തിനെ പിന്നിലാക്കി ആറ്റിങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ് ഒന്നാം സ്ഥാനത്ത്. ആറ്റിങ്ങളിലെ ആദ്യ സൂചനകളാണ് ഇപ്പോള്‍ പുറത്തുവന്നത്.
തിരുവനന്തപുരത്ത് ശശി തരൂര്‍

249 സീറ്റുകളില്‍ എന്‍ഡിഎ

ദേശീയ തലത്തില്‍ 249 സീറ്റുകളില്‍ എന്‍ഡിഎ മുന്നില്‍ നില്‍ക്കുന്നു.

എന്‍ഡിഎ : 249
യുപിഎ : 117
എസ്.പി + : 7
മറ്റുള്ളവര്‍ : 96

തിരുവനന്തപുരത്ത് ആദ്യം ലീഡ് ചെയ്ത എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ ഇപ്പോള്‍ മൂന്നാം സ്ഥാനത്ത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ ലീഡ് ഉയര്‍ത്തുമ്പോള്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സി ദിവാകരന്‍ രണ്ടാമതുണ്ട്.