തിരുവനന്തപുരത്ത് ശശി തരൂര്‍ മുന്നില്‍

single-img
23 May 2019

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ യുഡിഎഫിന് മുന്‍തൂക്കം. 16 സീറ്റുകളിലാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. എല്‍ഡിഎഫിന് നാലിടത്തു മാത്രമാണ് ലീഡുള്ളത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മുന്നിട്ടു നില്‍ക്കുകയാണ്. ചാലക്കുടിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ബെന്നി ബഹനാന്‍ ലീഡ് ചെയ്യുകയാണ്. തിരുവനന്തപുരത്ത് ശശി തരൂര്‍ മുന്നില്‍ നില്‍ക്കുകയാണ്.

അമേഠിയില്‍ വോട്ടെണ്ണല്‍ നിര്‍ത്തിവച്ചു

സര്‍വര്‍ തകരാറിനെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മല്‍സരിക്കുന്ന അമേഠിയില്‍ വോട്ടെണ്ണല്‍ നിര്‍ത്തിവച്ചു

ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും ബിഹാറിലും ബിജെപി മുന്നില്‍

ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ എന്‍ഡിഎ വന്‍ ലീഡിലേക്ക് കുതിക്കുന്നു