‘ഇത് മോദി തരംഗമല്ല, ഹിന്ദുത്വ തരംഗമാണ്’; സുബ്രഹ്മണ്യന്‍ സ്വാമി

single-img
23 May 2019

കേവല ഭൂരിപക്ഷവും കടന്ന് എന്‍.ഡി.എ മുന്നേറ്റം കാഴ്ചവെക്കുമ്പോള്‍ ഇത് ഹിന്ദുത്വ തരംഗമാണെന്ന് പ്രഖ്യാപിച്ച് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ‘ഇത് മോദി തരംഗമല്ല, ഹിന്ദുത്വ തരംഗമാണ്’ എന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞത്. ഹാഫിങ്ടണ്‍ പോസ്റ്റിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജാതിയേക്കാള്‍ മേല്‍ക്കൈ മതത്തിനാണെന്നാണ് തെരഞ്ഞെടുപ്പു ഫലം കാണിക്കുന്നത്. എസ്.പിബി.എസ്.പി ജാതി സഖ്യത്തിന്റെ ‘തകര്‍ക്കാനാവാത്ത കണക്കുകളെ’ ബി.ജെ.പി പരാജയപ്പെടുത്തിയിരിക്കുകയാണെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

‘ഹിന്ദുക്കള്‍ ജാതിക്കും മുകളില്‍ ഉയരുകയാണ്. വോട്ടര്‍മാരുടെ യുവ തലമുറ വളരെ പ്രധാനപ്പെട്ടതാണ്. അവര്‍ യുവ ദേശീയവാദികളാണ്. അവര്‍ ജാതിയെക്കുറിച്ച് ചിന്തിക്കുന്നില്ല.’ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.