പാലക്കാട് ശ്രീകണ്ഠൻ പോലും പ്രതീക്ഷിക്കാത്ത വിജയം; എംബി രാജേഷിനെ കടപുഴക്കിയത് പി കെ ശശി അനുയായികളുടെ എതിർപ്പെന്ന് വിലയിരുത്തൽ

single-img
23 May 2019

പാലക്കാട് ലോക്‌സഭ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി. കെ ശ്രീകണ്ഠന്‍ പോലും പ്രതീക്ഷിക്ഷിക്കാത്ത വിജയമാണ് അദ്ദേഹത്തെ തേടിയെത്തിയത്. മലമ്പുഴ ഒഴികെ എല്ലാ അസംബ്ലി മണ്ഡലങ്ങളിലും ഇടതു മുന്നണി സ്ഥാനാർത്ഥി എം. ബി രാജേഷ് പിന്നിലാവുന്ന കാഴ്ചയ്ക്കാണ് ലോക്സഭ തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചത്. ശക്തമായ എല്‍ഡിഎഫ് കോട്ടകളിലടക്കം വലിയ മുന്നേറ്റമാണ് ശ്രീകണ്ഠന്‍ നടത്തിയത്.

യുഡിഎഫ് സ്ഥാനാർത്ഥി ശ്രീകണ്ഠൻ പാലക്കാട് അപ്രതീക്ഷിത വിജയം സ്വന്തമാക്കിയതിന് രണ്ടുകാരണങ്ങളാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. അതിൽ പ്രധാനപ്പെട്ടത് പി കെ ശശി എംഎല്‍എയുടെ രോഷമാണെന്നാണ് റിപ്പോർട്ടുകൾ. പികെ ശശിയ്ക്ക് എതിരെ പീഡനാരോപണം ഉന്നയിച്ച ഡിവൈഎഫ്‌ഐ വനിതാ നേതാവിനോടൊപ്പം നിന്ന എം. ബി രാജേഷിനെതിരെ കടുത്ത എതിർപ്പാണ് പികെ ശശി വിഭാഗത്തിൽ നിന്നുമുണ്ടായയിരുന്നത്. ഇത് വോട്ട് മറിക്കലിലേക്ക് എത്തിയെന്നാണ് വിലയിരുത്തൽ.

ഇ്കകാരണം കൊണ്ടണ് പാലക്കാട് എല്‍ഡിഎഫ് ജയിച്ച പല നിയോജക മണ്ഡലങ്ങളിലും എം. ബി രാജേഷ് പിന്നില്‍ പോവാന്‍ ഒരു പ്രധാനകാരണമെന്നും രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.

മാത്രമല്ല ബിജെപിയിലെ ശോഭാ സുരേന്ദ്രൻ വിഭാഗത്തിൻ്റെ  വോട്ടും വി കെ ശ്രീകണ്ഠന് ലഭിച്ചെന്നും വിലയിരുത്തലുണ്ട്. പാലക്കാട് സ്ഥാനാർത്ഥിയാകുമെന്നു കരുതിയിരുന്ന ശോഭാ സുരേന്ദ്രന്‍ , പക്ഷേ കൃഷ്ണകുമാറിനെ സ്ഥാനാര്‍ത്ഥിയായി ബിജെപി നിശ്ചയിച്ചതോടെ ഒഴിവാക്കപ്പെടുകയായിരുന്നു.

2014ലെ തിരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ച എംബി രാജേഷാണ് പാലക്കാട് ഇപ്പോൾ തോൽവി മുന്നിൽ കാണുന്നത്.