യുഡിഎഫ് പത്തിടത്ത് മുന്നില്‍; ഒന്‍പതിടത്ത് എല്‍ഡിഎഫ്, തിരുവനന്തപുരത്ത് കുമ്മനം

single-img
23 May 2019

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ യുഡിഎഫ് പത്തിടത്തും എല്‍ഡിഎഫ് ഒന്‍പതിടത്തും മുന്നില്‍. തിരുവനന്തപുരത്ത് എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ ലീഡ് ചെയ്യുകയാണ്. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മുന്നിട്ടു നില്‍ക്കുകയാണ്. ചാലക്കുടിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ബെന്നി ബഹനാന്‍ ലീഡ് ചെയ്യുകയാണ്.

ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം കേന്ദ്രത്തില്‍ എന്‍.ഡി.എയുടെ ലീഡ് 100 കടന്നു. യുപിഎ ലീഡ് ചെയ്യുന്നത് 52 മണ്ഡലങ്ങളിലാണ്. മറ്റുള്ളവര്‍ 32 ഇടത്തും ലീഡ് ചെയ്യുന്നു. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ തന്നെ എന്‍.ഡി.എ ലീഡ് എടുത്തിരുന്നു. എന്നാല്‍ തൊട്ടുപിന്നാലെ യു.പി.എ എത്തി. പിന്നീട് എന്‍ഡിഎ ലീഡ് ഉയര്‍ത്തുകയായിരുന്നു.