Breaking News

ചാലക്കുടിയിലും കോട്ടയത്തും എറണാകുളത്തും യുഡിഎഫ്; പാലക്കാട്ടും ആറ്റിങ്ങലും എൽഡിഎഫ് മുന്നിൽ

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആദ്യ ഫലസൂചനകള്‍ ലഭ്യമാകുമ്പോള്‍ ചാലക്കുടിയിലും കോട്ടയത്തും എറണാകുളത്തും യുഡിഎഫ് ലീഡ് ചെയ്യുന്നു, ചാലക്കുടിയില്‍ ബെന്നി ബഹനാനും കോട്ടയത്ത് തോമസ് ചാഴിക്കാടനും എറണാകുളത്ത് ഹൈബി ഈഡനും മുന്നിട്ടുനില്‍ക്കുന്നു.

പോസ്റ്റല്‍ വോട്ടുകളാണ് എണ്ണുന്നത്. പാലക്കാട്ടും ആറ്റിങ്ങലും എല്‍ഡിഎഫ് ആദ്യ സൂചനകള്‍ പുറത്തുവരുമ്പോള്‍ മു്ന്നിട്ടു നില്‍ക്കുന്നു.