തിരുവനന്തപുരത്ത് ക്രോസ് വോട്ടിംഗ് നടന്നു; അവസാന നിമിഷം ആരോപണവുമായി കുമ്മനം

single-img
23 May 2019

ത​ല​സ്ഥാ​ന ജി​ല്ല​യി​ൽ ക്രോ​സ് വോ​ട്ടിം​ഗ് ന​ട​ന്നെ​ന്ന ആ​രോ​പ​ണം ഉയർത്തി ബിജെപി സ്ഥാ​നാ​ർ​ഥി കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ. ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ ല​ക്ഷ്യ​മി​ട്ട് ഇ​ട​തു-​വ​ല​തു മു​ന്ന​ണി​ക​ൾ ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​വ​ർ​ത്തി​ച്ചു​വെ​ന്നും കു​മ്മ​നം കു​റ്റ​പ്പെ​ടു​ത്തി.

എ​ന്തു​ത​ന്നെ​യാ​യാ​ലും തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ൻ​ഡി​എ​യ്ക്ക് ഉ​റ​ച്ച വി​ജ​യ​പ്ര​തീ​ക്ഷ​യാ​ണു​ള്ള​തെ​ന്നും ത​ല​സ്ഥാ​ന ജി​ല്ല​യു​ടെ ന​ഷ്ട്പ്പെ​ട്ട പ്ര​താ​പം തി​രി​ച്ചെ​ടു​ക്കു​ക​യാ​ണ് ത​ന്‍റെ ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കഴിഞ്ഞ ദിവസം വരെ ക്രോസ് വോട്ടിംഗ് നടന്നുവെങ്കിൽ അത് ബിജെപിക്ക് പ്രശ്നമുണ്ടാക്കില്ല എന്ന നിലപാടിലായിരുന്നു കുമ്മനവും ബിജെപിയും.