രണ്ടാഴ്ചയ്ക്കകം എംഎല്‍എ സ്ഥാനം രാജിവെയ്ക്കുമെന്ന് കെ. മുരളീധരന്‍

single-img
23 May 2019

രണ്ടാഴ്ചക്കകം എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നാണ് ചട്ടമെന്നും അതു പ്രകാരം ചെയ്യുമെന്നും കെ. മുരളീധരന്‍. വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് തന്നെ ഇനിയും ജയിക്കുമെന്നും മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു. വടകരയില്‍ 55000 വോട്ടുകള്‍ക്കാണ് മുരളീധരന്‍ ലീഡ് ചെയ്യുന്നത്.

ശബരിമല വിഷയം തിരച്ചടിയായോ എന്ന് പരിശോധിച്ച് പറയാമെന്ന് എ.കെ ബാലന്‍

ശബരിമല വിഷയം തെരഞ്ഞടുപ്പില്‍ തിരിച്ചടിയായോ എന്ന് പരിശോധിച്ച് പറയാമെന്ന് മന്ത്രി എ.കെ ബാലന്‍. ന്യൂനപക്ഷ ഏകീകരണം യുഡിഎഫിനെ തുണച്ചു. ദേശീയ തലത്തില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിനെ കഴിയൂ എന്നുള്ളതുകൊണ്ടാണ് കേരളത്തില്‍ ജനങ്ങള്‍ യുഡിഎഫിന് വോട്ട് ചെയ്തത്. ഇതിലും വലിയ തിരിച്ചടി ഇടതു പക്ഷത്തിന് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘വിജയശില്പി മുഖ്യമന്ത്രി പിണറായി വിജയന്‍’

യുഡിഎഫിന്റെ വിജയശില്പി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കെ. സുധാകരന്‍. പിണറായി വിജയന് നന്ദി. കൊലപാതക രാഷ്ട്രീയത്തിന് എതിരായ വിധിയാണിത്. ശബരിമല വിഷയം അനുകൂലമായി. സിപിഎം കേന്ദ്രങ്ങള്‍ പോലും തനിക്ക് വോട്ട് ചെയ്തതായും സുധാകരന്‍ പറഞ്ഞു.

പാര്‍ട്ടി പരിശോധിക്കുമെന്ന് കെ.എന്‍ ബാലഗോപാല്‍

കേരളത്തില്‍ അപ്രതീക്ഷിതമായ യുഡിഎഫ് തരംഗം ഉണ്ടായെന്ന് കൊല്ലത്തെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി കെ.എന്‍ ബാലഗോപാല്‍. കേരളത്തിലുണ്ടായ തിരിച്ചടി പാര്‍ട്ടി പരിശോധിക്കും. ഫലം ഇടതുപക്ഷത്തിന് തിരിച്ചടിയാണെന്നും കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു.