‘തൃശ്ശൂര്‍ എടുക്കാന്‍ വന്ന’ സുരേഷ് ഗോപി തോറ്റപ്പോള്‍ പ്രതികരണമില്ല

single-img
23 May 2019

തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്താണ് സുരേഷ് ഗോപിയിപ്പോള്‍. ശബരിമല കലാപം ഉള്‍പ്പെടെ സ്വാധീനം ചെലുത്തിയ മണ്ഡലത്തില്‍ സുരേഷ് ഗോപിയിലൂടെ വന്‍ നേട്ടംകൊയ്യാമെന്ന പ്രതീക്ഷയോടെയാണ് ബി.ജെ.പി അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയത്. എന്നാല്‍ ഇവിടെ മൂന്നാം സ്ഥാനത്തേക്ക് സുരേഷ് ഗോപി പിന്തള്ളപ്പെടുകയായിരുന്നു.

ഇവിടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ടി.എന്‍ പ്രതാപനാണ് മുന്നിട്ടു നില്‍ക്കുന്നത്. 414910 വോട്ടുകളാണ് പ്രതാപന്‍ നേടിയത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ സി.പി.ഐയുടെ രാജാജി മാത്യു തോമസാണ് രണ്ടാം സ്ഥാനത്ത്. സുരേഷ് ഗോപി 293600 വോട്ടുകളാണ് നേടിയതി.