Latest News, Lok Sabha Election 2019

ആദ്യ സൂചനകളില്‍ ബിജെപി ബഹുദൂരം മുന്നില്‍

162 മണ്ഡലങ്ങളുടെ ആദ്യ ഫലസൂചനകള്‍ പുറത്തുവന്നു.

എന്‍ഡിഎ : 110
യുപിഎ : 38
എസ്.പി + : 2
മറ്റുള്ളവര്‍ : 12

കേരളത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

14 മണ്ഡലങ്ങളിലെ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ ഏഴിടങ്ങളില്‍ എല്‍ഡിഎഫും ആറിടങ്ങളില്‍ യുഡിഎഫും ഒരിടത്ത് എന്‍ഡിഎയും മുന്നില്‍ നില്‍ക്കുന്നു

കണക്കുകൂട്ടലുകള്‍ തെറ്റിച്ച് പോസ്റ്റല്‍ വോട്ടുകളില്‍ കുമ്മനം
പോസ്റ്റല്‍, സര്‍വീസ് വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ മുന്നില്‍

എറണാകുളത്തും മലപ്പുറത്തും യുഡിഎഫ്
വടകര, കണ്ണൂര്‍, ആലത്തൂര്‍, കാസര്‍കോട് മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് മുന്നില്‍ . പൊന്നാനി, മലപ്പുറം, എറണാകുളം മണ്ഡലങ്ങളില്‍ യുഡിഎഫിന് ലീഡ്.

ആദ്യ ലീഡ് എന്‍ഡിഎക്ക്

രാജസ്ഥാനിലും മഹാരാഷ്ട്രയിലും എന്‍ഡിഎക്ക് വന്‍ മുന്നേറ്റം. യുപിയിലും ബംഗാളിലും ആദ്യ ലീഡ് എന്‍ഡിഎക്ക്.

എന്‍ഡിഎ : 47
യുപിഎ : 24
മറ്റുള്ളവര്‍ : 4

കേരളത്തില്‍ എല്‍ഡിഎഫ്
കേരളത്തില്‍ എട്ട് മണ്ഡലങ്ങളിലെ ഫലസൂചനകള്‍ പ്രകാരം നാലിടങ്ങളില്‍ എല്‍ഡിഎഫും മൂന്ന് മണ്ഡലങ്ങളില്‍ യുഡിഎഫും ഒരിടത്ത് ബിജെപിയും ലീഡ് ചെയ്യുന്നു.

പി.കെ ശ്രീമതി മുന്നില്‍
കണ്ണൂരിലെ ആദ്യ സൂചനകള്‍ പ്രകാരം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.കെ ശ്രീമതി ടീച്ചര്‍ മുന്നില്‍

ദേവഗൗഡ മുന്നില്‍
കര്‍ണാടകത്തിലെ തുമക്കുരു മണ്ഡലത്തില്‍ ജെഡിഎസ് സ്ഥാനാര്‍ത്ഥി എച്ച്.ഡി ദേവഗൗഡ മുന്നില്‍