ഇരട്ടവോട്ടുകളില്‍ നടന്ന ചതി തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കും: ആശങ്ക പങ്കുവച്ച് അടൂർ പ്രകാശും

single-img
23 May 2019

വോട്ടെണ്ണല്‍ ദിനത്തില്‍ ആശങ്ക പങ്കുവച്ച് ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ്. തികഞ്ഞ വിജയപ്രതീക്ഷയുണ്ടെന്നും എന്നാല്‍, ഒരു ലക്ഷത്തില്‍ പരം ഇരട്ടവോട്ടുകള്‍ നടന്നിട്ടുണ്ടെന്നും  ഇരട്ടവോട്ടുകളില്‍ നടന്ന ചതി തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമോ എന്ന ആശങ്കയുണ്ടെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

ഇരട്ടവോട്ട് വിവാദത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. 1.12 ലക്ഷം ഇരട്ടവോട്ടുകള്‍ ഉള്ളതായാണ് യുഡിഎഫ് ആരോപിച്ചിരുന്നത്. ഒന്നിലധികം ബൂത്തുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നതും ഒന്നിലധികം തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൈവശംവെക്കുന്നതും കുറ്റകരമാണ്.

ഇത്തരത്തില്‍ പേര് രജിസ്റ്റര്‍ചെയ്തവര്‍ക്കും കൂട്ടുനിന്ന ബി.എല്‍.ഒ. മുതലുള്ള ഉദ്യോഗസ്ഥര്‍ക്കുമെതിരേ നടപടികളെടുക്കണമെന്ന് അടൂര്‍ പ്രകാശ് ആവശ്യപ്പെട്ടിരുന്നു.