കേരളത്തില്‍ 20 മണ്ഡലങ്ങളിലും യുഡിഎഫ് മുന്നില്‍

single-img
23 May 2019

കേരളത്തിലെ 20 മണ്ഡലങ്ങളിലും ഇപ്പോള്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. തിരുവനന്തപുരത്തും പത്തനംതിട്ടയിലും കാസര്‍കോഡും ബിജെപി രണ്ടാം സ്ഥാനത്ത്. ഇടതുമുന്നണിക്ക് എവിടെയും ലീഡില്ല. കാസര്‍കോഡ് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ് മോഹന്‍ ഉണ്ണിത്താന്‍ പതിനായിരത്തിലധികം വോട്ടുകള്‍ക്ക് മുന്നില്‍ നില്‍ക്കുന്നു.

തുഷാറിന് കിട്ടിയത് വെറും 2000 വോട്ട്; രാഹുലിന്റെ ലീഡ് കാല്‍ ലക്ഷം കടന്നു

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ലീഡ് കാല്‍ ലക്ഷം കടന്നു. ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച തുഷാര്‍ വെള്ളാപ്പള്ളിക്ക് നിലവില്‍ 2000 വോട്ടുകളില്‍ താഴെ മാത്രമാണുള്ളത്.

249 സീറ്റുകളില്‍ എന്‍ഡിഎ

ദേശീയ തലത്തില്‍ 249 സീറ്റുകളില്‍ എന്‍ഡിഎ മുന്നില്‍ നില്‍ക്കുന്നു.
എന്‍ഡിഎ : 249
യുപിഎ : 117
എസ്.പി + : 7
മറ്റുള്ളവര്‍ : 96

ആലത്തൂരിലും പാലക്കാട്ടും ആദ്യ ലീഡ് യുഡിഎഫിന്. കേരളത്തില്‍ ശക്തമായ പോരാട്ടം കാഴ്ചവയ്ക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ആലത്തൂര്‍. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പി.കെ.ബിജു ആലത്തൂരില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തില്‍ വിജയം നേടിയിരുന്നു. കേരളത്തില്‍ യുഡിഎഫിന് മേല്‍ക്കൈ ആണ് ആദ്യഘട്ടത്തില്‍.