യാക്കൂബ് വധക്കേസ്; വത്സൻ തില്ലങ്കരിയുടെ വിധി ഇന്നു പറയും

single-img
22 May 2019

സിപിഎം പ്രവര്‍ത്തകൻ യാക്കൂബ് കൊല്ലപ്പെട്ട കേസിൽ വിധി ഇന്ന് പറയും. ആര്‍എസ്എസ് നേതാവ് വത്സൻ തില്ലങ്കേരി, ശങ്കരൻ മാസ്റ്റർ, മനോഹരൻ എന്നിവര്‍ ഉള്‍പ്പെടെ 16 പേരാണ് കേസിലെ പ്രതികള്‍.

തലശേരി രണ്ടാം അഡിഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുക. ‍2006 ജൂൺ 13 നാണ് ആർഎസ്എസ് – ബിജെപി പ്രവർത്തകർ യാക്കൂബിനെ ബോംബെറിഞ്ഞ് കൊന്നത്. ഗൂഢാലോചനക്കുറ്റമാണ് വത്സൻ തില്ലങ്കേരിക്കെതിരെ ചുമത്തിയിരിക്കുന്നത്.

പ്രൊസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ. പ്ലീഡര്‍ കെ.പി ബിനീഷും പ്രതിഭാഗത്തിന് വേണ്ടി അഡ്വ. എന്‍.ഭാസക്കരന്‍ നായര്‍, അഡ്വ. ജോസഫ് തോമസ്, അഡ്വ. ടി.സുനില്‍കുമാര്‍, അഡ്വ. പി പ്രേമരാജന്‍ എന്നിവരുമാണ് ഹാജരാകുന്നത്.