ബിജെപി 214 സീറ്റോട് കൂടി വലിയ ഒറ്റകക്ഷിയാകും; കോൺഗ്രസിന് 114 സീറ്റ്‌; മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ 101 റിപ്പോര്‍ട്ടേഴ്‌സിന്റെ പ്രവചനം പുറത്തുവന്നു

single-img
22 May 2019

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഫല പ്രവചനവുമായി താഴെതട്ടിലെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ 101 റിപ്പോര്‍ട്ടേഴ്‌സ്. ഭൂരിപക്ഷത്തിന് ആവശ്യമായ 272 എന്ന അക്കം നേടാന്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണിക്കാവില്ലെന്നാണ് ഫലം പറയുന്നത്. തെരഞ്ഞെടുപ്പിൽ എന്‍ഡിഎ മുന്നണിക്ക് 253 സീറ്റുകൾ ലഭിക്കുമ്പോൾ യുപിഎക്ക് 151 സീറ്റും മറ്റുള്ളവര്‍ 134 സീറ്റും നേടുമെന്നാണ് പ്രവചനം.

രാജ്യത്ത് ബിജെപി 214 സീറ്റോട് വലിയ ഒറ്റകക്ഷിയാവും. പക്ഷെ കഴിഞ്ഞ തവണ നേടിയ 267 സീറ്റ് ലഭിക്കില്ല. 214 സീറ്റുകൾ ബിജെപിക്ക് കിട്ടുമ്പോൾ കോണ്‍ഗ്രസ് കഴിഞ്ഞ തവണ നേടിയ 44ല്‍ നിന്ന് 114ലേക്ക് ഉയരും. 26 സീറ്റുകളോടെ തൃണമൂല്‍ മൂന്നാമത്തെ വലിയ ഒറ്റകക്ഷിയാവുമെങ്കിലും കഴിഞ്ഞ തവണ നേടിയ എട്ട് സീറ്റുകള്‍ ഇക്കുറി നഷ്ടപ്പെടുമെന്നും സർവേ പറയുന്നു.

സംസ്ഥാന അടിസ്ഥാനത്തിൽ സീറ്റുകൾ സർവേയിൽ പറയുന്നത്:

യുപി- ബിജെപി 46, കോണ്‍ഗ്രസ് 6, മറ്റുള്ളവര്‍ 28

ആന്ധ്രാപ്രദേശ്- ബിജെപി 0, കോണ്‍ഗ്രസ് 0, മറ്റുള്ളവര്‍ 25

തമിഴ്‌നാട്- ബിജെപി 4, കോണ്‍ഗ്രസ് 5, എഐഡിഎംകെ 8, ഡിഎംകെ 14

പശ്ചിമ ബംഗാള്‍- ബിജെപി 11, കോണ്‍ഗ്രസ് 4, തൃണമൂല്‍ കോണ്‍ഗ്രസ് 26, ഇടതുമുന്നണി 4

മഹാരാഷ്ട്ര- ബിജെപി 17, കോണ്‍ഗ്രസ് 8, മറ്റുള്ളവര്‍ 23

ഹരിയാന- ബിജെപി 7, കോണ്‍ഗ്രസ് 3, മറ്റുള്ളവര്‍ 0

പഞ്ചാബ്- ബിജെപി 1, കോണ്‍ഗ്രസ് 8, മറ്റുള്ളവര്‍ 4

രാജസ്ഥാന്‍- ബിജെപി 18, കോണ്‍ഗ്രസ് 6, മറ്റുള്ളവര്‍ 1

ആസാം- ബിജെപി 9, കോണ്‍ഗ്രസ് 4, മറ്റുള്ളവര്‍ 1

ബീഹാര്‍- ബിജെപി 11, കോണ്‍ഗ്രസ് 6, മറ്റുള്ളവര്‍ 23

കര്‍ണാടക- ബിജെപി 18, കോണ്‍ഗ്രസ് 9, മറ്റുള്ളവര്‍ 1

ഒഡീഷ- ബിജെപി 7, കോണ്‍ഗ്രസ് 0, മറ്റുള്ളവര്‍ 14

തെലങ്കാന- ബിജെപി 0, കോണ്‍ഗ്രസ് 0, ടിആര്‍എസ് 17

ഗുജറാത്ത്- ബിജെപി 18, കോണ്‍ഗ്രസ് 8, മറ്റുള്ളവര്‍ 0