മക്കയും ജിദ്ദയും ലക്ഷ്യമിട്ട്‌ പറന്നുവന്ന മിസെെലുകൾ വിയകരമായി തകർത്ത് സൗദി സൈന്യം

single-img
21 May 2019

ഇസ്ലാം മത വിശ്വാസികളുടെ വിശുദ്ധ നഗരമായ മക്കയും ജിദ്ദയും ലക്ഷ്യമിട്ട്‌ തൊടുത്ത മിസൈലുകള്‍ തകര്‍ത്ത്‌ സൗദി അറേബ്യ. ഇന്നലെ പുലര്‍ച്ചെയാണ്‌ ബാലിസ്‌റ്റിക്‌ മിസൈല്‍ ഉപയോഗിച്ച്‌ ആക്രമണം നടന്നത്.

ഇറാന്‍ പിന്തുണയുള്ള യെമനിലെ ഹൂതികളാണ്‌ ആക്രമണത്തിനു പിന്നില്‍ എന്ന്‌ സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. ആദ്യത്തെ മിസൈല്‍ മക്കയ്‌ക്ക്‌ കിഴക്ക്‌ 70 കിലോമീറ്റര്‍ ദൂരെ തായിഫിനു മുകളില്‍ വെച്ച്‌ സൗദി സൈന്യം തകര്‍ത്തു. പാട്രിയറ്റ്‌ റോക്കറ്റുകള്‍ ഉപയോഗിച്ചാണ്‌ മിസൈല്‍ സൗദിസൈന്യം വിജയകരമായി തകര്‍ത്തു.

അധികം കഴിയാതെ ജിദ്ദ ലക്ഷ്യമിട്ട്‌ മറ്റൊരു ബാലിസ്‌റ്റിക്‌ മിസൈല്‍ കൂടി ഹൂതികള്‍ തൊടുത്തു. മക്കയ്‌ക്ക്‌ പടിഞ്ഞാറ്‌ 70 കിലോമീറ്റര്‍ ദൂരെ രണ്ടാം മിസൈലും തകര്‍ത്തു. ഇതാദ്യമായാല്ല പുണ്യനഗരമായ മക്ക ലക്ഷ്യമിട്ടുള്ള ആക്രമണം.

രണ്ടു വര്‍ഷം മുമ്പും മക്ക ലക്ഷ്യമാക്കി ഹൂതികള്‍ നടത്തിയ മിസൈല്‍ ആക്രമണം തായിഫിനു സമീപം സൗദി സൈന്യം പരാജയപ്പെടുത്തുകയായിരുന്നു.