എക്‌സിറ്റ് പോള്‍ ഫലം ശരിയെങ്കില്‍ രാജ്യത്തെ ഏറ്റവും രാഷ്ട്രീയ പ്രബുദ്ധതയില്ലാത്ത ജനങ്ങളാണ് കേരളത്തിലേത്: ശ്രീധരൻപിള്ള

single-img
20 May 2019

പുറത്തു വന്ന എക്‌സിറ്റ് പോള്‍ ഫലം ശരിയെങ്കില്‍ രാജ്യത്തെ ഏറ്റവും രാഷ്ട്രീയ പ്രബുദ്ധതയില്ലാത്ത ജനങ്ങളാകും കേരളത്തിലേതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിളള . ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് ബിജെപിക്ക് പ്രാതിനിധ്യമുണ്ടാകുമെന്നും ബിജെപിക്ക് 17 ശതമാനം വോട്ടുകിട്ടുമെന്നും ശ്രീധരന്‍പിളള പറഞ്ഞു.

എക്‌സിറ്റ് പോള്‍ ഫലത്തിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ശ്രീധരന്‍പിളള. കഴിഞ്ഞ ദിവസം പുറത്തുവന്ന ഒട്ടുമിക്ക എക്‌സിറ്റ് പോള്‍ ഫലങ്ങളിലും കേരളത്തില്‍ നിന്നും ലോക്‌സഭയിലേക്ക് ബിജെപിക്ക് പ്രാതിനിധ്യമുണ്ടായേക്കുമെന്ന് പ്രവചി്ച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തിരുവനന്തപുരത്ത് യുഡിഎഫിനെയും എല്‍ഡിഎഫിനെയും പിന്നിലാക്കി ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ വിജയിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്ന സൂചന. പത്തനംതിട്ടയില്‍ ബിജെപി രണ്ടാമത് എത്തുമെന്നും ചില എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നുണ്ട്.