കൊല്ലത്ത് ആര് ജയിച്ചാലും വ്യാപക ആക്രമണ സാധ്യത: രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകി

single-img
20 May 2019

വാശിയേറിയ ആദ്യ മത്സരം നടക്കുന്ന കൊല്ലം ലോക്സഭാ മണ്ഡലത്തിൽ അര് ജയിച്ചാലും ജില്ലയിൽ വ്യാപക ആക്രമണം നടക്കാൻ സാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗം. വിജയാഹ്ലാദ പ്രകടനങ്ങളുടെ പശ്ചാത്തലത്തിൽ കൊല്ലം ജില്ലയിൽ വ്യാപക അക്രമങ്ങൾ അരങ്ങേറാൻ സാദ്ധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിരിക്കുന്നത്.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വഴിയോരങ്ങളിൽ സ്ഥാപിച്ചിട്ടുള്ള പ്രചാരണ സാമഗ്രികളും കൊടിമരങ്ങളും ലക്ഷ്യമിടാനിടയുണ്ടെന്നാണ് വിവരം.ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായ കരുനാഗപ്പള്ളിയിൽ കൊട്ടിക്കലാശ ദിവസം ബിജെപി – സിപിഎം സംഘർഷമുണ്ടായിരുന്നു. സംഘർഷത്തിൽ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ആർ.വസന്തൻ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റിരുന്നു.

കഴിഞ്ഞ ദിവസം പള്ളിത്തോട്ടത്ത് സി.പി.എം – കോൺഗ്രസ് സംഘർഷമുണ്ടായതും തുടർ സംഘർഷത്തിലേക്ക് നീങ്ങിയേക്കുമെന്നാണ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകുന്നത്.