ഓഡിഷനിൽ ഒരു പരിചയവും ഇല്ലാത്തയാളെ ചുംബിക്കേണ്ടി വന്നു; മസിലുളള ഒരാളെയായിരുന്നു അപ്പോൾ ചുംബിച്ചത്; അതിഥി റാവു പറയുന്നു

single-img
20 May 2019

മലയാളത്തിലൂടെ ബോളിവുഡിലെത്തി നിരവധി ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരമാണ് അതിഥി റാവു . ഇപ്പോൾ ഒഡിഷന് വന്നപ്പോൾ തനിക്കുണ്ടായ അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. യേ സാലി സിന്ദഗി എന്ന ബോളിവുഡ് സിനിമയുടെ ഒഡിഷനായി എത്തിയപ്പോൾ പരിചയമില്ലാത്ത ഒരാളെ ചുംബിക്കണം എന്ന് അണിയറക്കാർ ആവശ്യപ്പെടുകയായിരുന്നു എന്നാണ് അതിഥി പറയുന്നത്.

ഓഡിഷൻ ഭാഗമായി തന്നോട് ചുംബനരംഗം അഭിനയിച്ചു കാണിക്കണം എന്ന് പറഞ്ഞു. അതിനായി ചുംബിക്കേണ്ടയാളെയും കാണിച്ചു തന്നു. അങ്ങിനെ യാതൊരു പരിചയവും ഇല്ലാത്തയാളെ അന്ന് ചുംബിക്കേണ്ടി വന്നു. ധാരാളം മസിലുളള ഒരാളെയായിരുന്നു അപ്പോൾ ചുംബിച്ചത്. പിന്നീടാണ് ആ വ്യക്തി തനിക്കൊപ്പം സിനിമയിൽ അഭിനയിക്കുന്ന നടൻ അരുണോദയ് സിംഗായിരുന്നു എന്ന് മനസ്സിലായത്.

അത്ഭുതത്തോടെ നിന്ന എന്നോട് വളരെ സൗമ്യമായിട്ടാണ് അദ്ദേഹം പെരുമാറിയത്.മാത്രമല്ല, ഒഡിഷനിൽ തനിക്ക് മോശംഅനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും താരം വ്യക്തമാക്കി. സ്‌കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി തനിക്ക് ലൗ ലെറ്റർ കിട്ടുന്നതെന്നും അതിഥി പറഞ്ഞു. സീമിയറായി പഠിക്കുന്ന ഒരാളാണ് ലെറ്റർ തന്നത്. എന്നാൽ അപ്പോഴേക്കും താൻ ബോർഡിംഗ് സ്‌കൂളിലേക്ക് മാറിയെന്നും അതിഥി പറഞ്ഞു.

21ആം വയസിലാണ് അതിഥി നടൻ സത്യധീപ് മിശ്രയുമായി വിവാഹം കഴിക്കുന്നത്. പിന്നീട് വിവാഹമോചതനം നേടിയതിന് പിന്നാലെയാണ് താരം സിനിമയിലേക്ക് വരുന്നത്.