മോദി തന്നെ അധികാരത്തിൽ തുടരുമെന്നതിന്റെ സൂചനകളാണ് എക്സിറ്റ് പോൾ സർവേ ഫലങ്ങൾ നൽകുന്നത്

single-img
19 May 2019

17–ാം ലോക്സഭയിലേക്കുള്ള വാശിയേറിയ തിരഞ്ഞെടുപ്പു പോരാട്ടത്തിന്റെ എക്സിറ്റ് പോൾ സർവേഫലങ്ങൾ പുറത്തുവന്നു. നരേന്ദ്ര മോദി തന്നെ അധികാരത്തിൽ തുടരുമെന്നതിന്റെ സൂചനകളാണ് എക്സിറ്റ് പോൾ സർവേ ഫലങ്ങൾ നൽകുന്നത്. ടൈംസ് നൗ– വിഎംആർ എക്സിറ്റ് പോൾ ഫലമനുസരിച്ച് എൻഡിഎയ്ക്ക് 306 സീറ്റു ലഭിക്കുമെന്നാണ് പ്രവചനം.

യുപിഎ 132 സീറ്റുകളും മറ്റുള്ളവർ 104 സീറ്റുകളും സ്വന്തമാക്കുമെന്നും ടൈംസ് നൗ പ്രവചനം. റിപ്പബ്ലിക് – സീവോട്ടർ സർവേപ്രകാരം എൻഡിഎ 287 സീറ്റുകൾ സ്വന്തമാക്കും. യുപിഎ 129ഉം മറ്റുള്ളവർ 127ഉം സീറ്റുകൾ സ്വന്തമാക്കുമെന്നും പറയുന്നു.

ഇന്ത്യ ടുഡെ – ആക്സിസ് സർവേ പ്രകാരം കേരളത്തിൽ യുഡിഎഫിന് 15 മുതൽ 16 വരെ ലഭിച്ചേക്കുമെന്നാണ് പ്രവചനം. എൽഡിഎഫിന് മൂന്നു മുതൽ അഞ്ചുവരെ സീറ്റുകളും എൻഡിഎയ്ക്ക് ഒരു സീറ്റും ലഭിച്ചേക്കാം.

എൻ.ഡി.ടി.വി

എൻ.ഡി.എ300
യു.പി.എ126
മറ്റുള്ളവർ116

ടൈംസ് നൗ സി.എൻ.എക്സ്

എൻ.ഡി.എ306
യു.പി.എ132
മറ്റുള്ളവർ104

റിപ്പബ്ലിക്- സീ വോട്ടർ

എൻ.ഡി.എ287
യു.പി.എ128
മറ്റുള്ളവർ127

ന്യൂസ് എക്സ്

എൻ.ഡി.എ298
യു.പി.എ118
മറ്റുള്ളവർ127