മോദി തുടരുമെന്ന്‌ നാല് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

single-img
19 May 2019

ഇന്ത്യ വീണ്ടും എൻ.ഡി.എ ഭരിക്കുമെന്ന് നാല് എക്സിറ്റ് പോൾ ഫലങ്ങൾ. എൻ.ഡി.എ 306 സീറ്റുകൾ നേടി കേവല ഭൂരിപക്ഷം കടക്കുമെന്നാണ് ടൈംസ് നൗ സി.എൻ.എക്സ് പ്രവചിക്കുന്നത്. യു.പി.എക്ക് 132 സീറ്റുകൾ ലഭിക്കും. 104 സീറ്റുകൾ മറ്റുള്ളവർ നേടും.

റിപ്പബ്ലിക്- സീ വോട്ടർ എക്സിറ്റ് പോൾ ഫലം പറയുന്നത് 287 സീറ്റുകൾ എൻ.ഡി.എക്ക് കിട്ടുമെന്നാണ്. യു.പി.എക്ക് 128 സീറ്റുകളും മറ്റുള്ളവർക്ക് 127 സീറ്റുകളും ലഭിക്കുമെന്നാണ് റിപ്പബ്ലിക്- സീ വോട്ടർ എക്സിറ്റ് പോൾ ഫലം.