ഫിറോസ് കുന്നംപറമ്പലിന് പുതിയ ഇന്നോവ ക്രിസ്റ്റ സമ്മാനിച്ച് സുഹൃത്ത്

single-img
16 May 2019

ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പലിന് പുതിയ ഇന്നോവ ക്രിസ്റ്റ സമ്മാനിച്ച് സുഹൃത്ത്. വ്യവസായിയും സുഹൃത്തുമായ നെഹ്ദി അഷ്‌റഫ് ആണ് ഫിറോസിന് കാര്‍ സമ്മാനിച്ചത്. ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് സന്തോഷവാര്‍ത്ത ഫിറോസ് പങ്കുവെച്ചത്. ലൈവിനിടെ വാഹനത്തിന്റെ താക്കോലും രേഖകളും ഫിറോസിന് കൈമാറി.

”സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത സമയത്താണ് വാഹനം കിട്ടിയത്. ജീവിതത്തില്‍ ഒരുപാട് സന്തോഷമുള്ള ദിവസമാണ്. കേരളത്തിലെ പാവപ്പെട്ടവര്‍ക്ക് വേണ്ടിയാകും ഈ വാഹനം ഓടുക. അപകടത്തില്‍പ്പെടാതെ യാത്ര സുരക്ഷിതമായിരിക്കാന്‍ പ്രാര്‍ഥിക്കണം”ഫിറോസ് പറഞ്ഞു.

https://www.facebook.com/firosalr855885/videos/706316593104558/