കണക്കിലും മണ്ടത്തരം പറഞ്ഞ് ബി ഗോപാലകൃഷ്ണന്‍; മോദിക്കായി വാദിച്ച് നാണംകെട്ടു; സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

single-img
15 May 2019

ചാനല്‍ ചര്‍ച്ചയില്‍, അഞ്ചുവര്‍ഷത്തില്‍ ഏതാണ്ട് 18,000ത്തിലും 19000ത്തിനും ഇടയില്‍ ദിവസങ്ങളുണ്ട് എന്ന ബി. ഗോപാലകൃഷ്ണന്റെ പരാമര്‍ശത്തെ ട്രോളി സോഷ്യല്‍ മീഡിയ. 365 നെ 5 കൊണ്ട് ഗുണിച്ചാല്‍ മതി ഏകദേശം 18000 ദിവത്തിലധികം വരുമെന്നായിരുന്നു നേതാവിന്റെ കണ്ടുപിടുത്തം.

പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ഗോപാലകൃഷ്ണന്‍ തന്നെയാണ് ഈ ദിവസങ്ങളുടെ കണക്ക് ചര്‍ച്ചയിലേക്ക് വലിച്ചിഴച്ചത്. ന്യൂസ് നാഷനു നല്‍കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഡിജിറ്റല്‍ ക്യാമറയുമായും ഇമെയിലുമായും ബന്ധപ്പെട്ട് നടത്തിയ അവകാശവാദങ്ങളെ അടിസ്ഥാനമാക്കി നടന്ന ചര്‍ച്ചയില്‍ മോദിയെ പ്രതിരോധിച്ചുകൊണ്ട് ന്യൂസ് 18 കേരളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അഞ്ചുവര്‍ഷം എന്നു പറഞ്ഞാല്‍ ഏതാണ്ട് പത്തൊമ്പതിനായിരം ദിവസം വരും. ഏതാണ്ട് പതിനെട്ടിനും പത്തൊമ്പതിനും ഇടയില്‍. കാരണം 365 ദിവസമാണെല്ലോ ഒരു വര്‍ഷം. അതിനെ അഞ്ചുകൊണ്ട് ഗുണിക്കുക. ഏതാണ്ട് 17, 18000 ദിവസം വരും. ഇതില്‍ ഒരു ദിവസമെങ്കിലും മലയാളത്തിലെ ന്യൂസ് 18 പ്രധാനമന്ത്രിക്ക് അനുകൂലമായി ഒരു പ്രക്ഷേപണം നടത്തിയിട്ടുണ്ടോ. ചര്‍ച്ച നടത്തിയിട്ടുണ്ടോ?’ എന്നായിരുന്നു ഗോപാലകൃഷ്ണന്റെ ചോദ്യം.

അബദ്ധ പരാമര്‍ശത്തിന്റെ പേരില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി ലോകത്തിനു മുമ്പില്‍ പരിഹാസപാത്രമാകുകയാണെന്ന് അവതാരകന്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ഗോപാലകൃഷ്ണന്‍ ഇങ്ങനെ പറഞ്ഞത്.