ആർഎസ്എസിന് മുന്നറിയിപ്പുമായി പത്മ പിള്ള; വിശ്വാസികളെ വഞ്ചിച്ചാൽ ആർഎസ്എസിനെതിരെ തെരുവിലിറങ്ങി നാമജപം നടത്തും

single-img
14 May 2019

ശബരിമല വിഷയത്തില്‍ സംഘപരിവാറിനുള്ളില്‍ ഭിന്നത രൂക്ഷമാകുന്നു. ആര്‍എസ്എസിനകത്ത് കെപി യോഹന്നാന്‍ പക്ഷമുണ്ടെന്ന് റെഡി റ്റു വെയിറ്റ് സംഘാടക പത്മ പിള്ള പറഞ്ഞു. വിശ്വാസികളെ വഞ്ചിച്ചാല്‍ അര്‍. എസ്.എസ്‌നെതിരെ സ്ത്രീകള്‍ തരുവിലിറങ്ങി നാമജപസമരം നടത്തുമെന്ന് പത്മ പിള്ള അഭിമുഖത്തില്‍ വ്യക്തമാക്കി.

മതപരിവര്‍ത്തന പക്ഷത്തിന് ലാഭമുണ്ടാക്കാന്‍ സംഘപരിവാറില്‍ ചിലര്‍ പ്രവര്‍ത്തിക്കുന്നു. സംഘപരിവാര്‍ താത്വികാചാര്യന്‍ ആര്‍ ഹരിയുടെ സഹോദരന്‍ ആര്‍ഡി ഷേണായിയാണ് വക്കീലെന്നു പത്മ കൂട്ടിച്ചേര്‍ത്തു.

‘വിശ്വാസങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്ന നേതാക്കള്‍ക്കെതിരെ സര്‍ സംഘ്ചാലക് മോഹന്‍ ഭാഗവതിന് പരാതി നല്‍കും. ഇത്തരക്കാരെ ഒറ്റപ്പെടുത്തണമെന്ന് ആവശ്യപ്പെടും. വിശ്വാസികളെ വഞ്ചിച്ചാല്‍ ആര്‍എസ്എസിനെതിരെ സ്ത്രീകള്‍ തെരുവിലിറങ്ങി നാമജപസമരം നടത്തും’- പത്മപിള്ള

ശബരിമലയില്‍ സ്ത്രീ പ്രവേശന വിഷയത്തില്‍ ആര്‍.എസ്.എസ്, ഹിന്ദു ഐക്യവേദി, റെഡി റ്റു വെയിറ്റ് ക്യാ്പയില്‍ അംഗങ്ങള്‍ തുടങ്ങിയ സമരത്തിനിറങ്ങിയവര്‍ പഴിചാരുന്നതിനിടെയാണ് പത്മപിള്ളയുടെ പുതിയ വെളിപ്പെടുത്തല്‍.