രാഹുലുമായുള്ള അഭിമുഖത്തിനെത്തിയത് മോദിയുമായി തിരക്കഥ വെച്ചുള്ള അഭിമുഖം നടത്തിയ അതേ അവതാരകന്‍; ഒടുവില്‍ നാണംകെട്ടു: വീഡിയോ വൈറല്‍

single-img
14 May 2019

ന്യൂസ് നാഷന്‍ ചാനലിന് പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കിയ അഭിമുഖം നേരത്തെ എഴുതി തയ്യാറാക്കിയതാണെന്നതിനുള്ള തെളിവുകള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതിനു പിന്നാലെ, മോദിയുടെ അഭിമുഖം നടത്തിയ അവതാരകനായ ദീപക് ചൗരസ്യ രാഹുലുമായുള്ള അഭിമുഖത്തിനെത്തിയ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

അഭിമുഖത്തിലെ പ്രസക്ത ഭാഗം

മാധ്യമ പ്രവര്‍ത്തകന്‍: ഈ തെരഞ്ഞെടുപ്പിലും നോട്ട് നിരോധത്തിനെതിരെയും ജി.എസ്.ടിക്കെതിരെയും വിധി എഴുത്തുണ്ടാകുമെന്ന് പ്രിയങ്കാഗാന്ധി പറയുന്നു. ഞങ്ങള്‍ രണ്ട് ദിവസം മുന്‍പ് പ്രധാന മന്ത്രിയോട് ഇതേ ചോദ്യം ചോദിച്ചു. നോട്ട് നിരോധനത്തിന് ശേഷം നടന്ന ഉത്തര്‍ പ്രദേശ് തെരെഞ്ഞെടുപ്പിലും ഗുജറാത്ത് തെരെഞ്ഞെടുപ്പിലും ബി.ജെ.പി ആണ് ജയിച്ചത് എന്നാണ് മോദി പറഞ്ഞത് ..?

രാഹുല്‍: ‘മോദിയുടെ ഈ ഉത്തരവും, അദ്ദേഹത്തിന്റെ കൈയ്യിലുണ്ടായിരുന്ന കടലാസില്‍ മുന്‍കൂട്ടി എഴുതിവെച്ചത് ആയിരുന്നില്ലേ.. പറയൂ.. എഴുതിയിരുന്നോ അതോ ഇല്ലയോ’ ?

മാധ്യമ പ്രവര്‍ത്തകന്‍: ‘രാഹുല്‍ ജീ, നോട്ട് ഷീറ്റില്‍ കവിതയാണ് എഴുതിയിരുന്നത്.’

രാഹുല്‍ ‘ഹാ,ഹാ.. കവിത ഉണ്ടായിരുന്നു, അതിന്റെ ഒപ്പം ചോദ്യവും. ചോദ്യം എഴുതി വച്ചത് ജനങ്ങള്‍! ഇന്റര്‍നെറ്റിലൂടെ കണ്ടിട്ടുണ്ട്. ‘

രാഹുലിന്റെ മാധ്യമ പ്രവര്‍ത്തകനോടുള്ള പ്രതികരണം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ഒരേ സമയം മോദിക്കും മാധ്യമ പ്രവര്‍ത്തകനുമുള്ള രാഹുലിന്റെ ‘തഗ്ഗ്‌ലൈഫ് ‘ മറുപടി എന്ന രൂപത്തിലാണ് പ്രതികരണം തരംഗമാകുന്നത്.

https://twitter.com/Mehboobp1/status/1128032368986431488