ഫെയ്‌സ് ബുക്കും വാട്‌സാപ്പും അടക്കം എല്ലാ സമൂഹമാധ്യമങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി ശ്രീലങ്ക

single-img
13 May 2019

ശ്രീലങ്കയില്‍ ഫെയ്‌സ് ബുക്കും വാട്‌സാപ്പും അടക്കം എല്ലാ സമൂഹമാധ്യമങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി. രാജ്യത്തിന്റെ പലഭാഗത്തും സംഘര്‍ഷങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് നടപടി. പടിഞ്ഞാറന്‍ തീരനഗരമായ ചിലോവില്‍ മുസ്‌ലീം പളളികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ കല്ലേറുണ്ടായി. ഫെയ്‌സ്ബുക്കില്‍ വന്ന പോസ്റ്റിന്റെ പേരിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിന് വഴിതുറന്നത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒട്ടേറെപേരെ സൈന്യം അറസ്റ്റ് ചെയ്തു. തുടര്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകാതിക്കാന്‍ ചിലയിടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.