ദുബായിലെ അബൂബക്കർ സിദ്ദീഖ് മെട്രോ സ്റ്റേഷന് സമീപം തീപിടുത്തം

single-img
12 May 2019

ദുബായിലെ അബൂബക്കർ സിദ്ദീഖ് മെട്രോ സ്റ്റേഷനു സമീപം തീപിടിത്തം. ഇവിടെയുണ്ടായിരുന്ന മൂന്ന് വാഹനങ്ങളും മെഡിക്കൽ ഉപകരണങ്ങൾ സൂക്ഷിക്കുന്ന ഗോഡൗണും തീ പിടിച്ചതായാണ് സൂചന. അണയ്ക്കാനായി ഇപ്പോഴും സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ആളുകൾക്ക് അപടകത്തിൽ അപായമില്ല എന്നാണ് പ്രാഥമിക റിപ്പോർട്ട്.

ഇന്ന് ഉച്ചയ്ക്ക് 12.25നാണ് സിവിൽ ഡിഫൻസിന് തീപിടിത്തം ഉണ്ടായെന്ന വിവരം ലഭിച്ചത്. വിവരം അറിഞ്ഞ ഉടൻ തന്നെ സംഘം സംഭവ സ്ഥലത്തേക്ക് തിരിച്ചു. പ്രദേശത്തെ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ അൽ ഹമറിയ, അൽ റാഷിദിയ എന്നിവിടങ്ങളിൽ ഉൾപ്പെടെയുള്ള അഗ്നിശമനാസേന സ്ഥലത്തെത്തി.