വീണ്ടും കോൺഗ്രസ് നേതാവ് ബിജെപിയിലേക്ക്; മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ രാജ്കുമാര്‍ ചൗഹാന്‍ ബിജെപിയില്‍ ചേര്‍ന്നു

single-img
12 May 2019

ഡല്‍ഹിയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ രാജ്കുമാര്‍ ചൗഹാന്‍ ബിജെപിയില്‍ ചേര്‍ന്നു. ബി.ജെ.പിയുടെ ഡല്‍ഹി അധ്യക്ഷന്‍ മനോജ് തിവാരിയുടെ സാന്നിധ്യത്തിലാണ് ചൗഹാന്‍ ബിജെപിയില്‍ ചേര്‍ന്നത്.

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഷീല ദീക്ഷിതിനെതിരെ അദ്ദേഹം രംഗത്തെത്തി. ഷീലാ ദീക്ഷിതിൻ്റെ മാനസികനില ശരിയല്ലെന്ന് ബി.ജെ.പിയില്‍ ചേര്‍ന്ന ശേഷം ചൗഹാന്‍ ആരോപിച്ചു. അവര്‍ എല്ലാം മറക്കുകയാണെന്നും ചൗഹാന്‍ പറഞ്ഞു.

ഡല്‍ഹിയിലെ മുന്‍ മന്ത്രിയും നാല് തവണ കോണ്‍ഗ്രസ് എംഎല്‍എയുമായിരുന്നു രാജ്കുമാര്‍ ചൗഹാന്‍.